ലക്‌നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ രാഷ്ട്രീയക്കാർക്കെതിരെയുള്ള കേസുകൾ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ പിൻവലിച്ചു. ക്രിമിനൽ നിയമം ഭേദഗതി ചെയ്താണ് യോഗിയുടെ 22 വർഷം പഴക്കമുള്ള കേസുൾപ്പെടെ 20,000 കേസുകൾ ഒറ്റയടിക്ക് പിൻവലിച്ചത്. ഉത്തർപ്രദേശ് ക്രിമിനൽ നിയമമാണ് ഭേദഗതി ചെയ്തത്. പിൻവലിച്ച കേസുകൾ ഗുരുതരമുള്ള കേസുകൾ അല്ലെന്നും നിരവധി വർഷങ്ങളായി തീരുമാനമാകാത്ത കേസുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1995 ൽ നിരോധനാജ്ഞ ലംഘിച്ച് സ്വന്തം വീട്ടിൽ യോഗം ചേർന്നതിനാണ് യോഗി ആദിത്യനാഥിനെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിൽ ബിജെപി നേതാക്കളായ ശിവ പ്രതാപ് ശുക്ല, ശീതൾ പാണ്ഡ്യ എന്നിവരും പ്രതികളായിരുന്നു.

ബിജെപി നേതാക്കൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ സർക്കാർ പിൻവലിച്ചതായി സമാജ്വാദി പാർട്ടി ആരോപിച്ചു.