- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനിരോധനം പ്രായോഗികമല്ലെന്ന് യു പി സർക്കാർ; സംസ്ഥാനത്ത് മദ്യം നിരോധിക്കില്ല; മദ്യനിരോധനം സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർക്കും; വ്യാജമദ്യ വിപണനം വ്യാപകമാകുമെന്നും ഉത്തർപ്രദേശ് എക്സൈസ് മന്ത്രി
ലഖ്‌നൗ: സംസ്ഥാനത്ത് മദ്യം നിരോധിക്കാനാവില്ലെന്ന് യു പി സർക്കാർ. മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്‌ച്ച വ്യക്തമാക്കി. മദ്യത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി അറിയിച്ചു. 'എക്സൈസിൽ നിന്നുള്ള വരുമാനമാണ് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാർ ഉപയോഗിക്കുന്നത്. മദ്യ നിരോധനം അനധികൃത മദ്യ വിൽപനയെ പ്രോത്സാഹിപ്പിക്കും. അങ്ങനെ ജനങ്ങൾ വ്യാജമദ്യം കഴിക്കുന്ന അവസ്ഥ സംജാതമാകും. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. വരുമാനവും പൊതു താത്പര്യവും കണക്കിലെടുത്ത് മദ്യം നിരോധിക്കേണ്ടെന്ന തീരുമാനത്തെ ന്യായീകരിക്കാം', എക്സൈസ് മന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി. കോൺഗ്രസ്സ് നിയമസഭാകക്ഷി നേതാവ് അജയ് ലല്ലുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എന്നാൽ 50 വർഷമായി സംസ്ഥാനം ഭരിച്ചവർ നിലവിൽ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് വിരോധാഭാസ
ലഖ്‌നൗ: സംസ്ഥാനത്ത് മദ്യം നിരോധിക്കാനാവില്ലെന്ന് യു പി സർക്കാർ. മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്‌ച്ച വ്യക്തമാക്കി. മദ്യത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി അറിയിച്ചു.
'എക്സൈസിൽ നിന്നുള്ള വരുമാനമാണ് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാർ ഉപയോഗിക്കുന്നത്. മദ്യ നിരോധനം അനധികൃത മദ്യ വിൽപനയെ പ്രോത്സാഹിപ്പിക്കും. അങ്ങനെ ജനങ്ങൾ വ്യാജമദ്യം കഴിക്കുന്ന അവസ്ഥ സംജാതമാകും. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. വരുമാനവും പൊതു താത്പര്യവും കണക്കിലെടുത്ത് മദ്യം നിരോധിക്കേണ്ടെന്ന തീരുമാനത്തെ ന്യായീകരിക്കാം', എക്സൈസ് മന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി.
കോൺഗ്രസ്സ് നിയമസഭാകക്ഷി നേതാവ് അജയ് ലല്ലുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എന്നാൽ 50 വർഷമായി സംസ്ഥാനം ഭരിച്ചവർ നിലവിൽ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് വിരോധാഭാസമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന പറയുന്നു.ഞങ്ങൾ മദ്യത്തിനനുകൂലമല്ല പക്ഷെ മദ്യ നിരോധനമെന്നത് പ്രായോഗികമല്ല സുരേഷ് കുമാർ ഖന്ന കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ മദ്യനിരോധനം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഒരു സ്വാതന്ത്ര്യ സമര സേനാനി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.