- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആദ്യപ്രധാനമന്ത്രി തറക്കല്ലിട്ട ജലസേചനപദ്ധതി; ഉദ്ഘാടനം ചെയ്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദി; യുപി രാഷ്ട്രീയത്തിലെ ക്രിമനിൽവൽക്കരണം ബിജെപി അവസാനിപ്പിച്ചുവെന്നും അമിത് ഷാ
ലഖ്നൗ: ഉത്തർപ്രദേശിനെ ഏറ്റവും സമ്പന്നവും സാക്ഷരതയുള്ളതുമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് വീണ്ടും എത്തിക്കുകയാണ് ബിജെപിയുടെ അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ലഖ്‌നൗവിൽ ബിജെപി രാജ്യസഭാംഗം സഞ്ജയ് സേത്ത് സംഘടിപ്പിച്ച എൻലൈറ്റെൻഡ് ക്ലാസ് കോൺഫറൻസിൽ സംസാരിക്കവേയാണ് ഷായുടെ പരാമർശം. പ്രസംഗത്തിനിടയിൽ ജവഹർലാൽ നെഹ്റുവിനെ കടന്നാക്രമിച്ച ഷാ രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി തറക്കല്ലിട്ട ജലസേചനപദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതെന്നും പറഞ്ഞു
'1961 ൽ ഈ ജലസേചനപദ്ധതിയുടെ ഭൂമിപൂജ നടത്തിയത് ജവഹർലാൽ നെഹ്റുവാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദിയാണ് അത് ഉദ്ഘാടനം ചെയ്തത്,' അടുത്തിടെ ഉത്തർപ്രദേശിൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജലസേചന പദ്ധതികൾ പരാമർശിച്ച് ഷാ പറഞ്ഞു.
'പദ്ധതി പൂർത്തിയാക്കാൻ 59 വർഷമെടുത്തു. അത് എന്റെ പ്രായത്തെക്കാൾ(57) കൂടുതലാണ്. അന്ന് തറക്കല്ലിട്ട പദ്ധതിയുടെ ശിലാസ്ഥാപനം പോലും നഷ്ടമായി. ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള ഒരു കല്ല് സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിച്ചു,' ഷാ പറഞ്ഞു. ജാതിയുടെയും വംശത്തിന്റേയും പേരിൽ ഭരിക്കുന്ന സർക്കാരിന് ഉത്തർപ്രദേശിൽ നന്മ ചെയ്യാനാവില്ലെന്നും ഷാ പറഞ്ഞു.
നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച ഷാ ബിജെപി ഭരണത്തിൻകീഴിൽ ക്രമസമാധാനം പുരോഗമിച്ചുവെന്നും അതിന്റെ ഫലമായി അസം ഖാൻ, അത്തീഫ് അഹമ്മദ്, മുക്താർ അൻസാരി എന്നിവർ 15 വർഷത്തിന് ശേഷം ഒരേ സമയം ജയിലിലായെന്നും കൂട്ടിച്ചേർത്തു.
'രാഷ്ട്രീയത്തിലെ ക്രിമനിൽവൽക്കരണവും ഭരണത്തിലെ രാഷ്ട്രീയവൽക്കരണവും ബിജെപി അവസാനിപ്പിച്ചു. ഇന്ന് ഭരണഘടനയ്ക്കും നിയമത്തിനും അനുസരിച്ചാണ് ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്നത്. അവസാന അഞ്ച് വർഷത്തിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഉത്തർപ്രദേശ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും പുരോഗമിച്ചു,' ഷാ പറഞ്ഞു.
അഖിലേഷ് യാദവ് സൈഫയിലും ലഖ്‌നൗവിലും 24 മണിക്കൂർ വൈദ്യുതി നൽകിയിരുന്നു, എന്നാൽ യോഗി സർക്കാർ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യത്തിന് വൈദ്യുതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി വിവാദം, കാശി വിശ്വനാഥ ക്ഷേത്രം, മാവിന്ധ്യവാസിനി ക്ഷേത്രം എന്നിങ്ങനെ മൂന്ന് വലിയ പ്രശ്‌നങ്ങൾ ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ പരിഹരിച്ചുവെന്നും ഷാ പറഞ്ഞു.




