- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗി ആദിത്യനാഥിന്റെ ഹെയർസ്റ്റയിലിൽ എത്തിയില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന് വിദ്യാർത്ഥികളോട് സ്കൂൾ മാനേജ്മെന്റ്; ഉത്തർപ്രദേശിലെ റിഷഭ് അക്കാദമി സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ; നല്ല രീതിയിൽ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നുമാണ് ഉദ്ദേശിച്ചതെന്ന് മാനേജ്മെന്റ്
ലക്നൗ: കുട്ടികൾ ഇനി മുതൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർസ്‌റ്റൈൽ അനുകരിച്ച് സ്‌കൂളിൽ വരണമെന്നുള്ള നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ സ്‌കൂളിനെതിരെ യു.പിയിൽ പ്രതിഷേധം. സദാർ പ്രദേശത്തെ റിഷഭ് അക്കാദമി സ്‌കൂളാണ് വിദ്യാർത്ഥികൾക്ക് വിവാദ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ മാതൃകയിൽ ഹെയർസ്റ്റൈലുമായിട്ടല്ലാതെ വരുന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നായിരുന്നു വിദ്യാർത്ഥികളോട് പറഞ്ഞത്. ഇക്കാര്യം വിദ്യാർത്ഥികൾ വീട്ടിൽ പറഞ്ഞതോടെ സംഭവം വിവാദമാവുകയും രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരികയുമായിരുന്നു. സ്‌കൂളിൽ മാംസാഹാരം കഴിക്കുന്നത് മാനേജ്മെന്റ് നിരോധിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ ആരോപണം മാനേജ്മെന്റ് അധികൃതർ നിഷേധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളോട് നല്ല രീതിയിൽ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നും മാത്രമാണ് പറഞ്ഞതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കളെ പൊലീസുകാർ എത്തിയാണ് തടഞ്ഞത്
ലക്നൗ: കുട്ടികൾ ഇനി മുതൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർസ്‌റ്റൈൽ അനുകരിച്ച് സ്‌കൂളിൽ വരണമെന്നുള്ള നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ സ്‌കൂളിനെതിരെ യു.പിയിൽ പ്രതിഷേധം. സദാർ പ്രദേശത്തെ റിഷഭ് അക്കാദമി സ്‌കൂളാണ് വിദ്യാർത്ഥികൾക്ക് വിവാദ നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിയുടെ മാതൃകയിൽ ഹെയർസ്റ്റൈലുമായിട്ടല്ലാതെ വരുന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നായിരുന്നു വിദ്യാർത്ഥികളോട് പറഞ്ഞത്. ഇക്കാര്യം വിദ്യാർത്ഥികൾ വീട്ടിൽ പറഞ്ഞതോടെ സംഭവം വിവാദമാവുകയും രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരികയുമായിരുന്നു. സ്‌കൂളിൽ മാംസാഹാരം കഴിക്കുന്നത് മാനേജ്മെന്റ് നിരോധിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
എന്നാൽ ആരോപണം മാനേജ്മെന്റ് അധികൃതർ നിഷേധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളോട് നല്ല രീതിയിൽ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നും മാത്രമാണ് പറഞ്ഞതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കളെ പൊലീസുകാർ എത്തിയാണ് തടഞ്ഞത്