- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരുന്നിന് ബീഫ് വിളമ്പാനാകില്ലെന്ന് വധുവിന്റെ ബന്ധുക്കൾ; എങ്കിൽ വിവാഹമേ വേണ്ടെന്ന് വരന്റെ വീട്ടുകാർ; ബീഫ് വിവാദത്തിൽ ഒരു കല്യാണം മുടങ്ങിയത് ഇങ്ങനെ
റാംപുർ: വിവാഹ സൽക്കാരത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരിൽ വിവാഹം വേണ്ടെന്നു വച്ചു. ഉത്തർപ്രദേശിലെ റാംപുരിലാണ് നാടകീയമായ സംഭവം. വിവാഹം ഉറപ്പിച്ച് ചടങ്ങുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ബീഫിന്റെ പേരിൽ വിവാഹം ഉപേക്ഷിച്ചത്. വിവാഹ ദിവസം എത്തുന്ന വരന്റെ ബന്ധുക്കൾക്ക് ബീഫ് വിഭവങ്ങൾ വിളമ്പണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ബീഫ് നിരോധിച്ച സാഹചര്യത്തിൽ അത് വിളമ്പാൻ സാധിക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചു. എന്നാൽ ബീഫ് വിഭവങ്ങൾ വിളമ്പിയില്ലെങ്കിൽ വിവാഹത്തിന് തയാറല്ലെന്ന നിലപാടിൽ വരന്റെ വീട്ടുകാരും ബീഫ് വിളമ്പി വിവാഹം നേേടത്തണ്ടെന്ന നിലപാടിൽ വധുവിന്റെ വീട്ടുകാരും എത്തിയതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. നിയമം തെറ്റിച്ച് ബീഫ് വിളമ്പാൻ സാധിക്കാത്തതിനാലും, വരന്റെ ബന്ധുക്കൾ സ്ത്രീധനം ആവശ്യപ്പെട്ടതിനാലുമാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന് വധുവിന്റെ അമ്മ പറഞ്ഞു.
റാംപുർ: വിവാഹ സൽക്കാരത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരിൽ വിവാഹം വേണ്ടെന്നു വച്ചു. ഉത്തർപ്രദേശിലെ റാംപുരിലാണ് നാടകീയമായ സംഭവം. വിവാഹം ഉറപ്പിച്ച് ചടങ്ങുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ബീഫിന്റെ പേരിൽ വിവാഹം ഉപേക്ഷിച്ചത്.
വിവാഹ ദിവസം എത്തുന്ന വരന്റെ ബന്ധുക്കൾക്ക് ബീഫ് വിഭവങ്ങൾ വിളമ്പണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ബീഫ് നിരോധിച്ച സാഹചര്യത്തിൽ അത് വിളമ്പാൻ സാധിക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചു.
എന്നാൽ ബീഫ് വിഭവങ്ങൾ വിളമ്പിയില്ലെങ്കിൽ വിവാഹത്തിന് തയാറല്ലെന്ന നിലപാടിൽ വരന്റെ വീട്ടുകാരും ബീഫ് വിളമ്പി വിവാഹം നേേടത്തണ്ടെന്ന നിലപാടിൽ വധുവിന്റെ വീട്ടുകാരും എത്തിയതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു.
നിയമം തെറ്റിച്ച് ബീഫ് വിളമ്പാൻ സാധിക്കാത്തതിനാലും, വരന്റെ ബന്ധുക്കൾ സ്ത്രീധനം ആവശ്യപ്പെട്ടതിനാലുമാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന് വധുവിന്റെ അമ്മ പറഞ്ഞു.