ഹൈദ്രാബാദ്; കോൺഗ്രസിന്റെ ടിഡിപി ലയനത്തിൽ അതൃപ്തി അറിയച്ച് മുൻ കേന്ദ്ര ടൂറിസം മന്ത്രിയും നടനുമായ കെ ചിരഞ്ചീവി. അദ്ദേഹം കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്. കോൺഗ്രസിലേക്ക് നടൻ വന്നത് വലിയ പ്രതീക്ഷയോടെയായിരുന്നു.

എന്നാൽ പാർട്ടിയിൽ നിന്ന് ലയനത്തിന് ശേഷം വേണ്ട പരിഗണന ലഭിക്കില്ലെന്ന ചിന്തയിലാണ് നടന്റെ തീരുമാനം എന്നാണ് അറിയുന്നത്. നടന്റെ താരപ്രഭയും വേണ്ട രീതിക്ക് ഉപയോഗിക്കാമെന്ന് കരുതിയിരുന്ന കോൺഗ്രസിനും നടന്റെ അതൃപ്തി തിരിച്ചടിയായേക്കുമെന്നാണ് വിവരം.

കോൺഗ്രസ് ഹൈമാന്റിന്റെ ഈ തീരുമാനത്തിലാണ് നടന്റെ അതൃപ്തി. എന്നാൽ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ല ഉടനെ സമർപ്പിക്കുമെന്നാണ് വാർത്തകൾ വരുന്നത്.