- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സ്റ്റൈലിൽ ഗുണ്ടാ ആക്രമണം; കാറിനെ ചെയ്സ് ചെയ്ത് ഭീതി പരത്തി; ബൈക്ക് റോഡിനു കുറുകേ മറിച്ചിട്ട് കാർ തടയാനും ശ്രമം; പാലം ബ്ലോക്ക് ചെയ്ത് ഇരുവശത്തുനിന്നും കാർ തടഞ്ഞു; ഭാര്യയെ കയറിപിടിക്കാൻ ശ്രമിച്ച ഗുണ്ടയെ തടഞ്ഞ ഗിരീഷ്‌കുമാറിനെ ഊരാളുങ്കൽ ഗുണ്ടകൾ മർദ്ദിച്ചെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ റോഡിന്റെ നിർമ്മാണപ്രവൃത്തനങ്ങൾ ചെയ്യുന്ന ഊരാളുങ്കൽ കമ്പനിയുടെ ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചങ്ങനാശ്ശേരിൽ അമരയിൽ ഗിരീഷ്ഭവനിൽ ഗിരീഷ്‌കുമാർപിള്ളയ്ക്കും ഭാര്യ പോസ്റ്റൽ ജീവനക്കാരിയായ രോഹിണി ബാബുവും മക്കളും സഞ്ചരിച്ച കാറിന് നേരേയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണമുണ്ടായത്.
ആലപ്പുഴ ചെമ്പുപുറത്ത് സഹോദരിയുടെ വീട്ടിൽ പോയിട്ട് മടങ്ങി വരികയായിരുന്നു ഗീരിഷ് കുമാറും കുടുംബവും. വഴിയിൽ വിവിധ ഇടങ്ങളിൽ ഗുണ്ടംസംഘങ്ങൾ കാർ തടയാൻ ശ്രമിക്കുകയും കാറിനു നേരേ കല്ല് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിൽ ഗിരിഷ് കുമാറിന്റെ മുഖത്ത് പരിക്കേൾക്കുകയും കൈ കല്ല് കൊണ്ടിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു ചെമ്പുംപുറത്ത് മുന്നറിയിപ്പില്ലാതെ റോഡ് ബ്ലോക്ക് ചെയ്തത് അവിടെ ഉണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുമായി ഗിരീഷ്‌കുമാർ സംസാരിക്കുന്നതിടയിൽ ബൈക്കിൽ അവിടെ എത്തിയ ഊരാളുങ്കൽ കമ്പനി ജീവനക്കാരൻ അജിമോൻ കാറിനുള്ളിലുണ്ടായിരുന്ന ഗിരീഷിന്റെ ഭാര്യയെ കാറിനുള്ളിൽ കൈയിട്ട് കയറിപിടിക്കാൻ ശ്രമം നടത്തിയെന്നുമാണ് പരാതി.
ഇത് ചോദ്യം ചെയ്തതിന് അജിമോൻ താൻ ധരിച്ചിരുന്ന ഹെൽെമറ്റ് ഈരി ഗിരീഷ് കുമാറിന്റെ മുഖത്ത് ആഞ്ഞടിച്ചു. മുഖം പൊട്ടി ചോര ഒഴുകുന്നതിനിടയിൽ അവിടെ എത്തിയ ഊരാളുങ്കൽ കമ്പനിയുടെ ജീവനക്കാരായ ഇരുപതോളം പേർ ചേർന്ന് ഗിരീഷ്‌കുമാറിനെ മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടാണ് ഗിരീഷിനെയും ഭാര്യയെയും അവിടെ നിന്നും രക്ഷപെടുത്തിയത്. എന്നാൽ ഭീകരമായ സംഭവങ്ങളാണ് തുർന്ന് ഈ കുടംബത്തിന് റോഡിൽ നേരിടേണ്ടി വന്നത്. സിനിമാ സ്റ്റൈലിൽ പിന്നാലെ എത്തിയ ഗുണ്ടാ പട ഇവരെ പിൻതുടർന്ന് ആക്രമണം നടത്തി. ബൈക്കിൽ എത്തിയ ഇരുപതോളം ആളുകളാണ് ഇവരെ പിൻതുടർന്നുവെന്നും മർദ്ദനമേറ്റവർ ആരോപിക്കുന്നു.
ചെയിസ് ചെയ്ത് കാറിന്റെ മുന്നിൽ കയറി വണ്ടി തടയാനുള്ള ശ്രമവും ആരംഭിച്ചു. വേഗത്തിൽ ഓടിച്ച് കാറിന്റെ മുന്നിൽ കയറി ബൈക്ക് റോഡിന്റെ നടുവിൽ മറിച്ചിട്ട് വാഹനം തടയാനുള്ള ശ്രമങ്ങൾ ഈ സംഘം നടത്തി. യാത്രയിൽ പലഭാഗത്തും ഗുണ്ടകൾ കാർ തടയാൻ ശ്രമിച്ചു കൊണ്ടിരുന്നു.പൂപ്പള്ളിയിൽ വെച്ച് തടഞ്ഞ സംഘത്തിനു മുന്നിൽ കാർ നിർത്താതെ ഓടിച്ചു പോകുന്നതിനിടയിൽ റോഡിൽ കൂടി നിന്ന ഗുണ്ടകൾ കല്ലുകൾ വലിച്ചെറിഞ്ഞു. ഇവിടെ നിന്നും രക്ഷപെട്ട് മങ്കോമ്പ് ഒന്നാം പാലം എത്തിയതോടെ മുന്നിൽ നിന്നും പിന്നിൽ നിന്നും വാഹനം തടഞ്ഞു. ഈ സംഘം കാറിന്റെ ബോണറ്റിലും ഗ്ലാസും തകർക്കാൻ ശ്രമിക്കുകയും.
ഗിരിഷ് കുമാറിനെ കാറിൽനിന്നും വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു. റോഡിൽ കിടന്ന വലിയ കല്ലെടുത്ത് ഗിരീഷ് കുമാറിന്റെ കൈയിൽ ഇടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ഭാര്യയുടെയും മൂന്ന് മക്കളുടെയും മുന്നിൽ വച്ചായിരുന്നു ഈ ഗുണ്ടാആക്രമണം. ചിലർ കാറിൽ കൈകൊണ്ട് ഇടിച്ച് ഭീകരാന്തരീക്ഷം സ്ൃഷ്ടിക്കുകയും. കാറിലുള്ളിൽ ഇരുന്നവരെ തെറി വിളിക്കുകയും ചെയ്തു.ഈ സമയം പുളിങ്കുന്നം പൊലീസ് എത്തിയാണ് അക്രമികളെ പിൻതിരിപ്പിച്ചത്.പുളിങ്കുന്നം പൊലീസ് സ്റ്റേനിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ ഗിരീഷ്‌കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ