- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കരനാരായണൻ തമ്പി ഹാളിന്റെ പേരിൽ 16 കോടി; ഇ-നിയമസഭയ്ക്ക് കൊടുത്തത് 52 കോടിയും; നിയമസഭയുടെ പണികൾ ടെണ്ടറില്ലാതെ നൽകിയതൊന്നും വെറുതെയായില്ല! പഴയ സ്പീക്കർക്ക് പകരം കിട്ടിയത് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ മകൾക്ക് എച്ച് ആർ മാനേജരായി നിയമനമോ?
തിരുവനന്തപുരം: സംസ്ഥാന രാഷ്ടീയ - സാമ്പത്തിക - വികസന രംഗങ്ങളിൽ ഒഴിവാക്കാനാവാത്ത കമ്പിനിയാണ് ഊരാളുങ്കൽ. സി പി എമ്മുകാരുടെ സ്വന്തം കമ്പിനി. സർക്കാരിന്റെ എല്ലാ കരാർ പണിയും ഊരാളുങ്കലിന് മാത്രം കിട്ടുന്ന മായാജാലമാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. കൂളിമാട് പാലം തകർന്നതിനു പിന്നാലെ സംസ്ഥാനത്ത് ഊരാളുങ്കൽ ചെയ്ത പ്രവർത്തികളെ കുറിച്ച് നിരവധി ആക്ഷേപ ങ്ങളാണ് ഉയരുന്നത്. പലതും അവർ നിഷേധിക്കുന്നുണ്ട്. 2016-21 കാലഘട്ടത്തിൽ നിയമസഭയിലെ പ്രധാന പ്രവൃത്തികളെല്ലാം സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിനാണ് നൽകിയത്.
16 കോടി രൂപ മുടക്കി നിർമ്മിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ, 52.33 കോടി രൂപയുടെ ഇ - നിയമസഭ തുടങ്ങിയ പ്രവൃത്തികൾ ടെണ്ടർ പോലും വിളിക്കാതെയാണ് ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിന് നൽകിയത്. ഇ- നിയമസഭയ്ക്കു വേണ്ടി ഊരാളുങ്കലിന് മൊബിലൈ സേഷൻ അഡ്വാൻസ് നൽകിയത് 13.53 കോടി രൂപയായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിന് വേണ്ടി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപയ്ക്കാണ്. ആ പ്രവൃത്തിയും ഊരാളുങ്കലിനാണ് നൽകിയത്.
2020 ൽ ലോക കേരള സഭ ചേർന്നപ്പോഴാണ് 16 കോടി മുടക്കി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത്. സ്പീക്കർ ശ്രീ രാമകൃഷ്ണനും ഊരാളുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് നിയമസഭയി ലെ പ്രധാന പ്രവൃത്തി കളെല്ലാം ഊരാളുങ്കലിന് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപി ച്ചിരുന്നു. ശ്രീരാമകൃഷ്ണന്റെ മകൾ നിരജ്ഞന ജോലി ചെയ്യുന്നത് ഊരാളുങ്കലിനാണ്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിയിലെ എച്ച് ആർ വിഭാഗത്തിലാണ് നിരജ്ഞന ജോലി ചെയ്യുന്നത്. ഒന്നരലക്ഷം രൂപയാണ് നിരജ്ഞനക്ക് ശമ്പളമായി ഊരാളുങ്കൽ നൽകുന്നത്. നിയമസഭയിൽ കോടി കണക്കിന് രൂപയുടെ പ്രവൃത്തികൾ നൽകിയതിന് ഉപകാരമാണ് ശ്രീരാമകൃഷ്ണന്റെ മകൾക്ക് ഊരാളുങ്കൽ ജോലി നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ ശ്രീരാമകൃ ഷ്ണന്റെ മകൾക്ക് മാത്രമല്ല , പ്രമുഖ സി പി എം നേതാക്കളുടെ അടുത്ത ബന്ധുക്കളിൽ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലിലാണ്. ശ്രീരാമകൃഷ്ണന്റെ സ്പീക്കറായിരുന്ന കാലയളവിൽ നടന്ന ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്ക് ചെലവായത് രണ്ടേകാൽ കോടി രൂപയാണ്. ആറ് പരിപാടിക്ക് പദ്ധതിയിട്ടു രുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയിരുന്നുള്ളു. ഈ പരിപാടിക്ക് ഭക്ഷണ ചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്ര ചെലവ് 42 ലക്ഷം, മറ്റ് ചെലവുകൾ 1.21 കോടി രൂപ , പരസ്യം 31 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്. അഞ്ച് പേർക്കാണ് ഈ പരിപാടിയുടെ പേരിൽ കരാർ നിയമനം ലഭിച്ചത്. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവർ നിയമസഭയിൽ ജോലി ചെയ്തു. ഇവരുടെ ശമ്പളത്തിനായി ചെലവായത് 21.61 ലക്ഷം രൂപയാണ്. എം.ബി രാജേഷ് സ്പീക്കറായി വന്നതോടെ ഇവരെ പിരിച്ചു വിട്ടു. സഭ ടി.വി യുടെ പേരിലും ചെലവഴിച്ചത് കോടികളാണ്.
നിയമസഭയിൽ ആലോചിക്കാതെ ശ്രീരാമകൃഷ്ണന്റെ തന്നിഷ്ട പ്രകാരമാണ് എല്ലാ പ്രവൃത്തികളും നടന്നത്. പരാതി നൽകിയപ്പോൾ മാത്രമാണ് സഭ ടി.വിയെ കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാൻ പോലും തയ്യാറായത്. സെക്രട്ടേറിയേറ്റിലടക്കം കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ എൽ.ഡി.എഫ് സർക്കാർ ഊരാളുങ്കലിന് നൽകിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രൻ പല ഉപകരണങ്ങളും വാങ്ങി ഊരാളുങ്കലിന് വാടകക്ക് നൽകുന്നുണ്ട് എന്ന വിവരം പുറത്ത് വന്നിരുന്നു. ഊരാളുങ്കൽ മാസം കൃത്യമായി രവീന്ദ്രന് വാടകയും നൽകുന്നുണ്ട്. എൽ.ഡി.എഫ് ഭരണത്തിൽ തഴച്ച് കൊഴുത്ത് വളരുകയാണ് ഊരാളുങ്കൽ .
സി പി എം ന്റെ വിശ്വസ്ത സൃഹൃത്തായി അറിയപ്പെടുന്ന ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലക ശക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളം ഭരിച്ച മുഖ്യമന്ത്രിമാർക്കെല്ലാം ചൂണ്ടികാണിക്കാൻ വികസന പദ്ധതികൾ ഉള്ളപ്പോൾ തുടർ ഭരണം നേടി ചരിത്രം രചിച്ച പിണറായിക്ക് എന്തുകൊണ്ട് അതിനു സാധിച്ചില്ല എന്ന് പഠിക്കേണ്ട വസ്തുതയാണ്. തനിക്ക് വേണ്ടപ്പെട്ട കാര്യങ്ങളും വേണ്ടപ്പെട്ടവരുടെ വളർച്ചയും മാത്രം സ്വപ്നം കാണുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ചെറിയ വട്ടത്തിലായി പിണറായി. ആ വട്ടത്തിൽ സ്ഥാനം പിടിക്കാൻ ഊരാളുങ്കലിന് കഴിഞ്ഞു.
പിണറായി കഴിഞ്ഞാൽ ഊരാളുങ്കലുമായി അടുത്ത സൗഹൃദം പുലർത്തുന്നത് ശ്രീരാമകൃഷ്ണനാണ്. റിയാസ് പോലും അത് കഴിഞ്ഞേ വരൂ. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹ വാർത്തയിൽ ഇടം പിടിച്ചതാണ് ഊരാളുങ്കലിലാണ് മകളുടെ ജോലി എന്നത് . ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന പേരിലാണ് ഊരാളുങ്കലിൽ ജോലി ലഭിച്ചതെന്ന് വിമർശകർ ആരോപിച്ചാൽ അവരെ കുറ്റപെടുത്താൻ സാധിക്കില്ലെന്നർത്ഥം.