- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം ട്രോളുകൾ; ഡിസൈനർമാർ തന്നെ മാറ്റിനിർത്തുന്നു; പ്രശസ്തി നേടിയിട്ടും ആളുകൾക്ക് തന്നെ സ്വീകരിക്കാൻ മടിയെന്ന് ഉർഫി ജാവേദ്
മുംബൈ: വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം ട്രോളുകൾ നേരിടുന്നതിനൊപ്പം ഡിസൈനർമാർ പോലും തന്നെ മാറ്റിനിർത്താറുണ്ടെന്ന് നടി ഉർഫി ജാവേദ്.ഇത്രത്തോളം പ്രശസ്തിയാർജിച്ചിട്ടും ആളുകൾക്ക് തന്നെ സ്വീകരിക്കാൻ മടിയാണെന്നും ഉർഫി പറയുന്നു. ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്നും ഉർഫി കൂട്ടിച്ചേർക്കുന്നു.
ഇത്തരം പ്രവണതകളുടെ പേരിൽ താൻ അഭിമുഖീകരിക്കുന്ന കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരെ ഉർഫി നിരവധി തവണ രംഗത്തു വരികയും ചെയ്തിരുന്നു.
ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർഫി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 'ജീവിതത്തിൽ ഏറെ തിരസ്‌കരണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയാണ്. ഇപ്പോഴും അതിനു മാറ്റമില്ല. മുംബൈയിൽ ആദ്യമായി എത്തുമ്പോൾ തനിക്കിനി കരിയറിൽ തിരക്കേറും എന്നാണ് കരുതിയിരുന്നത്. എന്നാൽ വേണ്ടത്ര വർക്കുകൾ പോലും ലഭിച്ചില്ല. ടിവിയിൽ അങ്ങിങ്ങായി ചെറിയ വേഷങ്ങൾ ലഭിച്ചു. പണത്തിനു വേണ്ടി അതു ചെയ്യേണ്ടിവന്നു. ഡിസൈനേഴ്‌സ് പോലും എനിക്കൊപ്പം പ്രവർത്തിക്കാൻ മടി കാണിക്കാറുണ്ട്. എന്റെ ഔട്ട്ഫിറ്റുകൾ ഏറെ ട്രോൾ ചെയ്യപ്പെടുന്നതിനാലണത്. ഞാനവരുടെ ബ്രാൻഡിന് ചേർന്നതല്ലെന്നാണ് അവർ കരുതുന്നത്' ഉർഫി പറയുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവുമധികം ട്രോളുകൾക്ക് ഇരയാകുന്ന സെലിബ്രിറ്റിയാണ് ഉർഫി ജാവേദ്. ഹിന്ദി ബിഗ്‌ബോസ് പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ ഡിസൈനുകൾ അതീവ ഗ്ലാമറസാണെന്നു പറഞ്ഞ് വിമർശനം ഉയർത്തുന്നവർ ഏറെയാണ്. അത്തരം ട്രോളുകൾ താൻ വകവെക്കാറില്ലെന്നും താരം പറയാറുണ്ട്.
അടുത്തിടെയും തന്റെ ചിത്രങ്ങളെ ക്രൂരമായി ട്രോളുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഉർഫി എത്തിയിരുന്നു. മൈൻഡ് യുവർ ഓൺ ബിസിനസ് എന്നെഴുതി ജാക്കറ്റ് ധരിച്ചാണ് ഉർഫി തന്റെ മറുപടി അറിയിച്ചത്.
ആരെങ്കിലും തന്നോട് എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയുകയോ ട്രോളുകയോ ചെയ്താൽ അവരോടുള്ള മറുപടി ഇതാണ് എന്നും ഉർഫി കുറിക്കുകയുണ്ടായി. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചർച്ച ചെയ്യാതെ സ്വന്തം കാര്യം നോക്കൂ എന്നു പറയുകയായിരുന്നു ഉർഫി.
അടുത്തിടെ നെഞ്ചിന്റെ പാതിയോളം മറച്ച വിധത്തിലുള്ള ക്രോപ്പ്ഡ് ഡെനിം ടോപ് ധരിച്ച ഉർഫിയെ അനുചിതമായ വസ്ത്രമെന്നു പറഞ്ഞ് പലരും ട്രോളിയിരുന്നു. അതിനു പിന്നാലെ കറുപ്പു നിറത്തിലുള്ള കട്ട് ഔട്ട് മാക്‌സി ഡ്രസ് ധരിച്ചപ്പോഴും ഉർഫി ട്രോളുകൾ നേരിടുകയുണ്ടായി. വസ്ത്രം മോശമായെന്നും അമേരിക്കൻ മോഡലും ടിവി താരവുമായ കെൻഡൽ ജെന്നറിന്റെ സ്‌റ്റൈൽ കോപ്പിയടിച്ചതാണെന്നും ചിത്രങ്ങൾക്ക് കീഴെ കമന്റുകൾ ഉയർന്നിരുന്നു.




