- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും വിൽപന നിയമപരമാക്കി ഉറുഗ്വേ; 18 കഴിഞ്ഞ ആർക്കും ഇനി മാസം 40 ഗ്രാം വരെ ഫാർമസിയിൽ നിന്നും വാങ്ങാം
ഉറുഗ്വേയിലെ ഫാർമസികളിൽ പോയാൽ 18 വയസ് തികഞ്ഞ ആർക്കും ഇനി പരസ്യമായി കഞ്ചാവും മയക്കുമരുന്നുകളും മാസം 40 ഗ്രാം വരെ വാങ്ങാം. ഇവയുടെ വിൽപന നിയമപരമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഉറുഗ്വേ മാറിയിരിക്കുകയാണ്. ഇവ നിയമപരമായി വിറ്റഴിക്കുന്നതിന് രാജ്യത്ത് അനുവർത്തിച്ച് വന്നിരുന്ന മൂന്ന് വർഷത്തെ പ്രക്രിയകളുടെ അവസാനഘട്ടത്തിലാണ് ഇപ്പോഴെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് ലഹരിയെന്ന നിലയിൽ ഉപയോഗിക്കുന്നതിനായി ഇവ ഒളിവും മറവുമില്ലാതെ വിറ്റഴിക്കാനും വാങ്ങാനും ഇവിടെ വഴിയൊരുങ്ങിയിരിക്കുന്നത്. തൽഫലമായി വരുന്ന ജൂലൈ മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രസിഡൻഷ്യൽ എയ്ഡായ ജുവാൻ ആൻഡ്രെസ് റോബല്ലോ വ്യാഴാഴ്ച നടത്തി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഉൽപന്നങ്ങളുടെ ഗുണമേന്മയും ശുദ്ധതയും പുതിയ നിയമത്തിലൂടെ ഉറപ്പ് വരുത്താനാവുമെന്നും റോബല്ലോ അവകാശപ്പെടുന്നു. രാജ്യം ലൈസൻസ് നൽകുന്ന ഉൽപാദകർ ഉൽപാദിപ്പിക്കുന്ന കഞ്ചാവാണ് ഫാർമസികളിലൂടെ ഇത്തരത്തിൽ വിറ്റഴിക്കുന്നത്. ഇത് മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതി
ഉറുഗ്വേയിലെ ഫാർമസികളിൽ പോയാൽ 18 വയസ് തികഞ്ഞ ആർക്കും ഇനി പരസ്യമായി കഞ്ചാവും മയക്കുമരുന്നുകളും മാസം 40 ഗ്രാം വരെ വാങ്ങാം. ഇവയുടെ വിൽപന നിയമപരമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഉറുഗ്വേ മാറിയിരിക്കുകയാണ്. ഇവ നിയമപരമായി വിറ്റഴിക്കുന്നതിന് രാജ്യത്ത് അനുവർത്തിച്ച് വന്നിരുന്ന മൂന്ന് വർഷത്തെ പ്രക്രിയകളുടെ അവസാനഘട്ടത്തിലാണ് ഇപ്പോഴെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് ലഹരിയെന്ന നിലയിൽ ഉപയോഗിക്കുന്നതിനായി ഇവ ഒളിവും മറവുമില്ലാതെ വിറ്റഴിക്കാനും വാങ്ങാനും ഇവിടെ വഴിയൊരുങ്ങിയിരിക്കുന്നത്.
തൽഫലമായി വരുന്ന ജൂലൈ മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രസിഡൻഷ്യൽ എയ്ഡായ ജുവാൻ ആൻഡ്രെസ് റോബല്ലോ വ്യാഴാഴ്ച നടത്തി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഉൽപന്നങ്ങളുടെ ഗുണമേന്മയും ശുദ്ധതയും പുതിയ നിയമത്തിലൂടെ ഉറപ്പ് വരുത്താനാവുമെന്നും റോബല്ലോ അവകാശപ്പെടുന്നു. രാജ്യം ലൈസൻസ് നൽകുന്ന ഉൽപാദകർ ഉൽപാദിപ്പിക്കുന്ന കഞ്ചാവാണ് ഫാർമസികളിലൂടെ ഇത്തരത്തിൽ വിറ്റഴിക്കുന്നത്. ഇത് മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമല്ലെന്നും മറിച്ച് അനൗപചാരികവും അനധികൃതവുമായുള്ള കഞ്ചാവ് മാർക്കറ്റില്ലാതാക്കുന്നതിന് വേണ്ടിയാണെന്നും അധികൃതർ ന്യായീകരിക്കുന്നു.
18 വയസ് തികഞ്ഞവർക്കും നാഷണൽ രജിസ്ട്രിയിൽ പേര് ചേർത്തവരുമായവർക്കാണ് ഇത്തരത്തിൽ മയക്കുമരുന്നുകൾ വാങ്ങാൻ സാധിക്കുന്നത്. ഗ്രാമിനുള്ള വില ഒരു പൗണ്ടാണ്. ഇത്തരത്തിൽ കഞ്ചാവ് വാങ്ങാൻ സാധിക്കുന്നത് ഉറുഗ്വയൻ പൗരത്വമുള്ളവർക്കോ ഇവിടെ പെർമനന്റ് റെസിഡൻസിയുള്ളവർക്കോ മാത്രമാണ്. മാസത്തിൽ പരമാവധി 40 ഗ്രാം വരെയാണ് വാങ്ങാൻ സാധിക്കുന്നത്. എന്നാൽ 10 ഗ്രാം കണ്ടയിനറുകൾ പിന്നീട് വിപണിയിലെത്തിക്കുമെന്നാണ് സൂചന. തുടക്കത്തിൽ 400 കിലോഗ്രാം കഞ്ചാവാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പിന്നീട് ഡിമാന്റ് വർധിക്കുന്നതിനനുസരിച്ച് സ്റ്റോക്കും ഉയർത്തുന്നതാണെന്ന് റിപ്പോർട്ടുണ്ട്.
ഈ ചെറിയ രാജ്യത്ത് 16 ഫാർമസികളാണ് ഗവൺമെന്റിൽ ഇതിനായി രജിസ്ട്രർ ചെയ്തിരിക്കുന്നത്. വരും മാസങ്ങളിൽ ഇത് 30 എണ്ണമാക്കി വർധിപ്പിക്കുന്നതാണ്. ഈ നിയമത്തിലൂടെ ആളുകൾക്ക് തങ്ങളുട വീട്ടിലോ അല്ലെങ്കിൽ സഹകരണക്ലബുകളിൽ ചേർന്നോ കഞ്ചാവ് വളർത്താനാവും കഞ്ചാവിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഉറുഗ്വേ.