- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുളിക്ക് കഷ്ടകാലം; കണ്ണൂർ ജില്ലയിൽ ഉരുളി മോഷ്ടിക്കുന്ന മീശ മാധവന്മാർ സജീവം; തുടർച്ചയായി ഉരുളി മോഷണം പോകുന്നത് വാടകയ്ക്ക് സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്നും; വ്യാജപേരിൽ എത്തി ഉരുളി മോഷ്ടിച്ചവരെ തപ്പി പൊലീസും
കണ്ണൂർ: മീശ മാധവൻ എന്ന സിനിമയിൽ ദിലീപ് ഒരു വീട്ടിൽ ചെന്ന് ഉരുളിയുമായി മുങ്ങുന്ന ഒരു സീനുണ്ട്. ഇത് സിനിമയിൽ അന്ന് കണ്ടു ചിരിച്ചവരാണ് നമ്മളിൽ പലരും. ഇന്ന് കണ്ണൂർ ജില്ലയിൽ നടക്കുന്നത് അത്തരത്തിലൊരു ഉരുളി മോഷണ പരമ്പരയാണ്. വാടക സാധനങ്ങൾ വിൽക്കുന്ന കടയിലാണ് തുടർച്ചയായി ഇത്തരത്തിൽ ഉരുളി മോഷണം അരങ്ങേറുന്നത്. ഉരുളി മോഷണം ജില്ലയിൽ സജീവമായതോടെ പൊലീസിന് തലവേദനയായിരിക്കുകയാണ്.
ഒരാഴ്ചത്തേക്ക് ഒരു ആവശ്യമുണ്ട് എന്ന് പറഞ്ഞ് കടയിൽ വന്ന ഒരാൾ ഉരുളികൾ വാടകയ്ക്ക് കൊണ്ടുപോയി. ആഴ്ചകൾ കഴിഞ്ഞിട്ടും കൊണ്ടുപോയ ഉരുളികൾ തിരികെ എത്തിയില്ല. തിരികെ എത്താത്ത ഉരുളി കൾക്കായി തിരഞ്ഞു പോയപ്പോഴാണ് മോഷണ കഥ വ്യക്തമായത്. പരിചയമില്ലാത്ത ആളായതിനാൽ വാടകയ്ക്ക് സാധനം നൽകുമ്പോൾ പൊതുവേ കടമകൾ തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറും ചോദിച്ചു വാങ്ങാറുണ്ട്. ഇത്തരത്തിൽ ഉരുളി വാടകയ്ക്ക് നൽകിയ ശേഷം കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞിട്ടും ഉരുളി തിരിച്ച് എത്താത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോളാണ് അഡ്രസ്സിൽ ആരുമില്ല. മൊബൈൽ നമ്പർ ആവട്ടെ വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്നും പറഞ്ഞപ്പോൾ സംഭവം തട്ടിപ്പാണെന്ന് മനസ്സിലായി.
ഡിജിൽ സൂരജ് എന്ന ആളുടെ പേരിലായിരുന്നു തിരിച്ചറിയൽ രേഖകൾ. ഇയാൾ തന്നെയാണ് ഉരുളികൾ വാടകയ്ക്ക് എടുത്തത് എന്ന് സംശയിക്കുന്നു. എന്നാൽ ഈ കൊടുത്തിരിക്കുന്ന രേഖകൾ വ്യാജമാണോ അല്ലയോ എന്നുള്ള സംശയവും ഇപ്പോൾ ഉണ്ട്. മരുന്ന് ഉണ്ടാക്കുന്ന ആവശ്യമായി ആണ് ഇത്തരത്തിൽ ഉരുളികൾ വേണ്ടത് എന്നുപറഞ്ഞാണ് ഇയാൾ കടയിൽനിന്ന് ഉരുളികൾ വാടകയ്ക്ക് എടുത്തത്. പൊതുവിൽ വാടകയ്ക്ക് എടുത്താൽ വാടക സാധനം തിരിച്ച് ഏൽപ്പിക്കുമ്പോൾ പണം നൽകുകയാണ് പതിവ്. ആയതിനാൽ പണം കടയുടമ മുൻകൂറായി വാങ്ങിയുമില്ല.
ഇത്തരത്തിൽ നല്ല വിലവരുന്ന നാലു ആളുകളാണ് ഡിജിൽ എന്ന തിരിച്ചറിയൽ രേഖ യിൽ പറയുന്ന വ്യക്തി ഒരു കടയിൽ നിന്നും കൊണ്ടു പോയിട്ടുള്ളത്. തളാപ്പിലെ ദിലീപ് ഹയർ ഗുഡ്‌സ് എന്ന കടയിൽ നിന്നാണ് ഇത്തരത്തിൽ ഉരുളി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കെ ബിജു എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് കട. കടയുടെ പേര് ദിലീപ് ഹയർ ഗുഡ്‌സ് എന്നാണ് എന്നത് മറ്റൊരു തമാശ.
ഇത്തരത്തിൽ കെ ബിജു എന്ന വ്യക്തി പരാതിയുമായി രംഗത്ത് വന്നപ്പോഴാണ് ഉരുളി മോഷണം ജില്ലയിൽ ഇതാദ്യമായല്ല എന്ന പൊലീസിന് മനസ്സിലാകുന്നത്. കണ്ണോത്തുംചാൽ ഉള്ള കെ പി വത്സൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബി ആർ എഫ് ഹയർ ഗുഡ്‌സിൽ നിന്നും താഴെചൊവ്വയിൽ എഎം സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്‌സ് ഹയർ ഗുഡ്‌സിൽ നിന്നും മരുന്നുണ്ടാക്കാൻ ആണ് എന്ന ആവശ്യം സൂചിപ്പിച്ച് തന്നെ ഇയാൾ ഓരോ ഉരുളികൾ വെച്ച് മോഷ്ടിച്ച വിവരം പുറത്തുവരുന്നത്. ഇപ്പോ വരും എന്നു പറഞ്ഞു പോയ ഉരുളി കാലങ്ങൾ കഴിഞ്ഞിട്ടും എത്താത്ത വിഷമത്തിലാണ് കടയുടമകൾ.
ഉരുളി മോഷണം സംബന്ധിച്ചുള്ള പരാതികൾ കടയുടമകൾ തന്നെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് സ്റ്റേഷനിലും കൊടുത്തെങ്കിലും ഉരുളിയും കിട്ടിയില്ല പ്രതിയേയും കിട്ടിയില്ല. ഉരുളികൾ സഹിതം കള്ളനെ പൊക്കും എന്ന് പൊലീസ് വാക്ക് പറഞ്ഞിട്ടുണ്ട് എന്നതാണ് ഉടമസ്ഥന്മാരുടെ പ്രതീക്ഷ. ഉരുളിയും ഉരുളി കട്ട കള്ളനെയും പൊലീസ് പിടിക്കുന്നതും കാത്തിരിക്കുകയാണ് ഈ കടയുടമകൾ.