വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഫാഷന്റെ കാര്യത്തിൽ മാത്രമല്ല വിലയുടെ കാര്യത്തിലും താരം വിട്ടുവീഴ്ച ചെയ്യാറില്ല. ഇത്തരം ഡ്രസുകളുടെ സെലക്ഷൻ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകരുടെ പ്രശംസ നേടിക്കൊടുക്കാറുണ്ട്.എന്നാൽ ആദ്യമായി താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.ഇക്കുറി വസ്ത്രത്തിന്റെ വിലയുടെ പേരിലല്ല മറിച്ച് തിരഞ്ഞെടുത്ത വസ്ത്രത്തിന്റെ പേരിൽ ട്രോളുകൾ നേരിടുകയാണ് ഉർവശി.

 

 
 
 
View this post on Instagram

A post shared by Bollywood Pap (@bollywoodpap)

എയർപോർട്ട് ലുക്കിലുള്ള ഉർവശിയുടെ ചിത്രത്തിനു കീഴെയാണ് ട്രോളുകൾ ഉയരുന്നത്. പിങ്ക് നിറത്തിലുള്ള സാറ്റിൻ വസ്ത്രമാണ് ഉർവശി ധരിച്ചിരുന്നത്. എന്നാൽ വസ്ത്രം നൈറ്റ് ഡ്രസ്സിനു സമാനമാണ് എന്നാണ് ട്രോളന്മാരുടെ വാദം. വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നയുടൻ കീഴെ കിടക്കയിൽ നിന്ന് നേരെ എയർപോർട്ടിലേക്ക് വന്ന ഉർവശി എന്ന കമന്റുകൾ ഉയർന്നു തുടങ്ങി.

എയർപോർട്ടിൽ എന്തിനാണ് നൈറ്റ് ഡ്രസ് ധരിച്ച് എത്തിയതെന്നും ഉറങ്ങിയെഴുന്നേറ്റത് എയർപോർട്ടിലേക്കാണ് എന്നും ആരാണ് ഇത്തരം വസ്ത്രങ്ങൾ എയർപോർട്ടിലേക്ക് ധരിക്കുക എന്നുമൊക്കെ കമന്റുകൾ ഉയർന്നു. ചിലരാകട്ടെ മാസ്‌ക് ധരിക്കാത്തതിന്റെ പേരിലും ഉർവശിയെ വിമർശിച്ചു.

എന്നാൽ ഉർവശിയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് അവരുടെ മാത്രം സ്വാതന്ത്ര്യമാണെന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. സെലിബ്രിറ്റികൾ അവരവരുടെ തിരഞ്ഞെടുപ്പുകളുടെ പേരിൽ ട്രോൾ ചെയ്യപ്പെടുന്ന അവസ്ഥയെ അപലപിക്കുന്നവരുമുണ്ട്.

അടുത്തിടെ ഒരു വിവാഹ വേദിയിൽ എത്തിയ ഉർവശിയുടെ ഔട്ട്ഫിറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ കസ്റ്റം മെയ്ഡ് ഗോൾഡൻ സാരിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം അണിഞ്ഞതാകട്ടെ ഫറാ ഖാൻ അലി ഡിസൈൻ ചെയ്ത ഇരുപത്തിയെട്ടു ലക്ഷം രൂപയുടെ ആഭരണങ്ങളും.