വാഷിങ്ടൺ ഡി.സി.: നാല് മാസം മുമ്പ് ഹെൽത്ത് സെക്രട്ടറിയായി ബൈഡൻ നോമിനേറ്റഅ ചെയ്ത സേവ്യർ ബസേറയുടെ നിയമനം നേരിയ ഭൂരിപക്ഷത്തിന് യു.എസ്. സെനറ്റ് അംഗീകരിച്ചു.മാർച്ച് 18 വ്യാഴാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 50 വോട്ടുകൾ നേടിയാണ് സേവ്യർ ജയിച്ചത്.

ട്രമ്പ് ഭരണകൂടം കൊണ്ടുവന്ന നിരവധി ആരോഗ്യസംരക്ഷണ പദ്ധതികൾ റദ്ദാക്കിയത് റിപ്പബ്ലിക്കൻ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു.
റിപ്പബ്ലിക്കൻ സെനറ്റരായ മയിനിൽ നിന്നുള്ള സൂസൻ കോളിൻസ് ഡെമോക്രാറ്റിക് സെനറ്റർമാരോടൊപ്പം വോട്ടു ചെയ്തു.

കാലിഫോർണിയ അറ്റോർണി ജനറൽ ആകുന്നതിനു മുമ്പു രണ്ടു പതിറ്റാണ്ടോളം യു.എസ്. ഹൗസിൽ അംഗമായിരുന്നു. ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തലവനായി നിയമിക്കപ്പെടുന്ന ആദ്യ ലറ്റിനൊയാണ് സേവ്യർ.

ഹെൽത്ത് ഇൻഡസ്ട്രിയിൽ പരിചയ സമ്പന്നനല്ലാത്ത സേവ്യറിനെ സുപ്രാധ പോസ്റ്റിൽ നിയമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഗർഭഛിദ്രത്തിനനുകൂലമായ നിലപാടും, മെഡിക്കെയർ ഫോർ ഓൾ എന്ന വാദഗതിയും, ബിസിനസ്സിനും, ചർച്ചുകൾക്കും, പാൻഡമിക്കിനെ തുടർന്ന് കാലിഫോർണിയായിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും സേവ്യറിനെ എതിർക്കുന്നതിന് റിപ്പബ്ലിക്കൻ അംഗങ്ങളെ പ്രേരിപ്പിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുന്നതിന് കാത്തിരിക്കുന്ന അമേരിക്കൻ ജനതക്കു ആവശ്യമായ ക്രിയാത്മക നിർദ്ദേശം നൽകുന്നതിന് ഹെൽത്ത് സെക്രട്ടറിയുടെ സേവനം അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെന്ന സെനറ്റ് ഫിനാൻസ് ചെയർമാൻ റോൺ വിൻഡൻ അഭിപ്രായപ്പെട്ടു.