വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു വിശദീകരിച്ച് പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവെച്ചു.

''വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് ഞാൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ പല നയങ്ങളോടും എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ല'' -ജോൺ ഫീലി രാജിക്കത്തിൽ പറഞ്ഞു.

സംഭവം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത് .