വെർജിനിയ: ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വെർജിനിയ യുഎസ് അറ്റോർണിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ രാജ് പരീക്ക് നിയമിതനായി. വെർജീനിയ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ഒരാൾ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.

നിലവിലുള്ള അറ്റോർണി ജ. സാഖറി രാജിവയ്ക്കുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. ജനുവരി അഞ്ചിന് രാജി അറിയിച്ച സാഖറി ജനുവരി 15ന് സ്ഥാനം ഒഴിയും. ഈസ്റ്റേൺ വെർജീനിയായിലെ യുഎസ് അറ്റോർണി ഓഫിസിൽ 2016 മുതൽ പ്രവർത്തിച്ചുവരുന്ന രാജ് 2018 ൽ നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റർ നാഷണൽ ്രൈകം യൂണിറ്റി അസിസ്റ്റന്റ് യുഎസ് അറ്റോർണിയായി നിയമിതനായി.

ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദവും നേടിയിരുന്നു. യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ് പരീക്ക് ഔദ്യോഗിക ചുമതലയിൽ പ്രവേശിക്കും.