- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസ് ക്യാപിറ്റോൾ ഉപരോധം ജനാധിപത്യ രാജ്യങ്ങൾക്കായുള്ള 'വേക്ക്-അപ്പ് കോൾ': മുൻ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ
ന്യൂയോർക്ക്: കഴിഞ്ഞയാഴ്ച യുഎസ് ക്യാപിറ്റോൾ ഉപരോധിച്ചത് ജനാധിപത്യ രാജ്യങ്ങൾക്കുള്ള ''വേക്ക്-അപ്പ്' കോൾ ആണെന്ന് മുൻ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ പ്രസ്താവിച്ചു. ജനാധിപത്യ മൂല്യങ്ങളുടെ അപകടകരമായ അധഃപ്പതനത്തെ തുറന്നുകാട്ടുകയും, സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെയും പരിണിത ഫലങ്ങളാണ് വാഷിങ്ടണിലെ ക്യാപിറ്റോൾ ഹിൽ സംഭവം തുറന്നുകാട്ടിയതെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ ഞായറാഴ്ച തന്റെ ബ്ലോഗിൽ കുറിച്ചു.
''കഴിഞ്ഞ ബുധനാഴ്ച നമ്മൾ കണ്ടത് ആഗോളതലത്തിൽ സമീപകാലത്ത് സംഭവിക്കുന്ന ആശങ്കാജനകമായ സംഭവവികാസങ്ങളുടെ പാരമ്യം മാത്രമാണ്. ഇത് എല്ലാ ജനാധിപത്യ വക്താക്കളെയും ഉണർത്താനുള്ള ആഹ്വാനമായിരിക്കണം,' അദ്ദേഹം പറഞ്ഞു.
''തിരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ നേരിടുമ്പോൾ, അത് അസ്വീകാര്യമാണെങ്കിൽ പോലും, ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മാനിക്കണം. സ്ഥാപനങ്ങൾ തകർക്കുന്നതിലൂടെ ജനാധിപത്യ മൂല്യം തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുപോകുമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്,'' ബോറെൽ മുന്നറിയിപ്പ് നൽകി.
എന്നാൽ, ബോറലിന്റെ പ്രസ്താവന നിരീക്ഷകർ കടുത്ത ഇരട്ടത്താപ്പായാണ് കണ്ടത്. പാശ്ചാത്യ താൽപ്പര്യങ്ങൾക്ക് വിധേയമല്ലാത്ത രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കെതിരായ സമാനമായ അക്രമങ്ങൾക്ക് വർഷങ്ങളായി ആവർത്തിച്ചുള്ളതും പ്രത്യക്ഷവുമായ പാശ്ചാത്യ പിന്തുണയുണ്ടായിരുന്നെന്ന് അവർ ചൂണ്ടിക്കാട്ടി.
''ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ രാജ്യങ്ങൾക്ക് ഒരു യഥാർത്ഥ ഭീഷണിയാണെന്ന് വാഷിങ്ടണിലെ സംഭവങ്ങൾ കാണിക്കുന്നു,'' ബോറെൽ പറഞ്ഞു. ''ഒരു തിരഞ്ഞെടുപ്പ് വഞ്ചനയാണെന്ന് ചിലർ വിശ്വസിക്കുന്നുവെങ്കിൽ, അവരുടെ നേതാവ് വീണ്ടും വീണ്ടും അത് പറഞ്ഞിട്ടുണ്ടെങ്കിൽ, അവർ അതനുസരിച്ച് പെരുമാറും.'' അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
പാശ്ചാത്യ ആധിപത്യമുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾക്കായി മെച്ചപ്പെട്ട നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബോറെൽ ആവശ്യപ്പെട്ടു. എന്നാൽ, അത്തരം ശ്രമങ്ങൾ കമ്പനികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ വോട്ടർ തട്ടിപ്പ് കാരണം നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന വ്യക്തിപരമായ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ, യുഎസ് ക്യാപിറ്റോളിനെ ആക്രമിക്കാൻ വലതുപക്ഷ അനുഭാവികളെ പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാൻ ഡമോക്രാറ്റിക് പാർട്ടി നിയമ നിർമ്മാതാക്കൾ പുതുക്കിയ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.