- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് അധീന കാശ്മീരിന്റെ പ്രസിഡന്റായിരുന്ന വ്യക്തി; പാക്കിസ്ഥാന്റെ അന്തർദേശീയ മുഖമായ കാശ്മീരി വംശജൻ; തികഞ്ഞ ഇന്ത്യാ വിരുദ്ധൻ; മോദി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ പറഞ്ഞത് കശ്മീരികൾ 'വെറും കാലിത്തീറ്റ' ആയി മാറിയെന്ന്; ഇന്ത്യൻ സമ്മദ്ദവും മറികടന്ന് മസൂദ് ഖാൻ യുഎസിലെ പാക് അംബാസിഡൻ ആകുമ്പോൾ എന്തു സംഭവിക്കും?
ഒടുവിൽ സർദാർ മസൂദ് ഖാനെ അമേരിക്കയിലെ ,പാക്കിസ്ഥാൻ അംബാസിഡർ ആയി ബൈഡൻ ഭരണകൂടം അംഗീകരിച്ചിരിക്കുന്നു. ഇന്ത്യൻ എതിർപ്പ് പരിഗണിച്ച് മൂന്നു മാസത്തിന് ശേഷമാണ് അമേരിക്കൻ അംഗീകാരം ലഭിക്കുന്നത്. രാഷ്ട്രീയക്കാരനും വിദേശ മന്ത്രലയത്തിലെ ഉന്നത ഉദ്യോഗസ്ഥാനും എന്ന നിലയിൽ നാല്പത് വർഷമായി പാക്കിസ്ഥാന്റെ അന്തർദേശീയ മുഖമാണ് ഈ കാശ്മീരി വംശജൻ. അമേരിക്ക -പാക്കിസ്ഥാൻ ബന്ധം വീണ്ടും ഉലയുകയാണ്.
കഴിഞ്ഞ നവംബറിൽ യുഎസിലെ പാക്കിസ്ഥാൻ അംബാസഡർ ആയി മസൂദ് ഖാനെ നിയമിച്ചെങ്കിലും ബൈഡൻ ഗവണ്മെന്റ് നിയമനത്തിന് നാളിതുവരെ അംഗീകാരം നൽകിയി രുന്നില്ല. ഇന്ത്യയാണ് ഇതിന് പിന്നിലെന്ന് പാക്കിസ്ഥാൻ ഉറപ്പിച്ചിരുന്നു. കാരണം പാക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് ആയിരുന്നു തൊട്ടുമുൻപ് വരെ മസൂദ് ഖാൻ. അദ്ദേഹത്തിന്റെ നിയമനം ആതിഥേയ സർക്കാർ വല്ലാതെ വൈകിപ്പിച്ചത് പാക്കിസ്ഥാനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. സാധാരണഗതിയിൽ ഒരു മാസത്തിനുള്ളിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകുകയാണ് നയതന്ത്ര നിയമനങ്ങളിൽ പതിവ്.
1980-ൽ പാക്കിസ്ഥാൻ വിദേശകാര്യ വകുപ്പിൽ ചേർന്ന 70 കാരനായ മസൂദ് ഖാൻ പാക്കിസ്ഥാനിലെ പരിചിത മുഖങ്ങളിൽ ഒന്നും കടുത്ത ഇന്ത്യ വിരുദ്ധനുമാണ്. പാക് അധിനിവേശ കശ്മീരിലെ റാവ്കോട്ടിൽ ജനിച്ച പഷ്തൂൺ വംശജനാണ് മസൂദ്. 2019 ഒക്ടോബറിൽ,കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് മോദി സർക്കാർ വ്യാപകമായ മാറ്റങ്ങൾ വരുത്തി.ഇതു സംബന്ധിച്ച് ഫ്രഞ്ച് പാർലമെന്റിൽ പാക്കിസ്ഥാൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിൽ നിന്ന് അന്ന് പിഒകെയുടെ പ്രസിഡന്റായിരുന്ന ഖാനെ ഇന്ത്യ തടയുകയുണ്ടായി. മസൂദിനുള്ള ക്ഷണം ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനമാണെന്ന് ഇന്ത്യ ഫ്രഞ്ച് സർക്കാരിനെ അറിയിക്കുക ഉണ്ടായി. സാങ്കേതികമായി അദ്ദേഹം പാക് അധീന കശ്മീരിന്റെ പ്രസിഡന്റായി തുടരുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ഇസ്ലാമാബാദിലെ വിദേശകാര്യ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില വാർത്തകൾ വന്നിരുന്നു.
സാങ്കേതികമായി,പാക്കിസ്ഥാൻ അതിന്റെ ഫെഡറേഷനിൽ ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടില്ലാത്ത ഒരു മേഖലയുടെ തലവനായിരുന്നു മസൂദ് ഖാൻ. ബൈഡൻ ഭരണകൂടം ഈ അപാകത പരിഗണിച്ചേക്കാം. പ്രത്യേകിച്ചും ഇന്ത്യയ്ക്കൊപ്പം ഇൻഡോ പസിഫിക് നയവുമായി കടുത്ത സൗഹൃദത്തിൽ വിള്ളൽ വീഴ്‌ത്താൻ ബൈഡൻ ആഗ്രഹിക്കുന്നതും ഉണ്ടാവില്ല.2019 മെയ് മാസത്തിൽ തുർക്കി വാർത്താ ഏജൻസിയായ ആൻഡലോവിന് നൽകിയ അഭിമുഖത്തിൽ, കശ്മീരിൽ ഒരു 'വിപത്ത്' ഉണ്ടായതായി മസൂദ് പറഞ്ഞത് ഇന്ത്യ ഇപ്പോളും ഓർക്കുന്നു.
ഇവിടെ പുതിയ അധ്യായം ആരംഭിച്ചതായും മോദി നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ കശ്മീരികൾ 'വെറും കാലിത്തീറ്റ' ആയി മാറിയെന്നും മസൂദ് ഖാൻ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ യു ൻ അംബാസിഡർ ,ചൈന അംബാസിഡർ എന്നിങ്ങനെയുള്ള തിളങ്ങുന്ന പദവിയിലും ഈ കശ്മീരി വംശജൻ മുൻപ് നിയമിതനായിട്ടുണ്ട്.ആ പദവികളിലൊക്കെ ഇരിക്കുമ്പോളും ഇന്ത്യ ,കാശ്മീരിൽ അധിനിവേശ ശക്തിയാണെന്ന പാക്കിസ്ഥാൻ പ്രചാരണത്തിന് അന്തർദേശീയ തലത്തിൽ ചുക്കാൻ പിടിച്ചതും അധിനിവേശ കാശ്മീരിൽ നിന്നുള്ള മസൂദി ആയിരുന്നു.പാക്കിസ്ഥാന്റെ വിദേശ കാര്യ വകുപ്പിൽ അപൂർവ്വമായുള്ള 'കാശ്മീരി' വംശജൻ കൂടിയാണ് അദ്ദേഹം.
മസൂദ് ഖാനെ എന്ന 'ജിഹാദി'യുടെ നാമനിർദ്ദേശം നിരസിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം സ്‌കോട്ട് പെറി പ്രസിഡന്റ് ജോ ബൈഡന് അയച്ചിരിക്കയാണ്.ഇതിന് പിന്നിൽ ഇന്ത്യയാണെന്നാണ് ഇമ്രാൻ സർക്കാർ ആരോപിക്കുന്നത്.പാക്കിസ്ഥാൻ അംബാസഡറായി നിർദ്ദേശിക്കപ്പെട്ട മസൂദ് ഖാന്റെ നയതന്ത്ര യോഗ്യതകൾ നിരസിക്കാൻ പ്രസിഡന്റ് ജോ ബൈഡനോട് ഒരു യുഎസ് കോൺഗ്രസ് അംഗം അഭ്യർത്ഥിച്ചത് വളരെ ഗൗരവതാരമാണ്. ജിഹാദികളെ അനുകരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വിദേശ തീവ്രവാദ സംഘടനകളെ പ്രശംസിക്കുകയും മസൂദ് പതിവാക്കിയിരുന്നു .ഇതിന് മികച്ച ഉദാഹരണമാണ് മസൂദിന്റെ താലിബാൻ പിന്തുണ.
മസൂദ് ഖാന്റെ നിയമനം സംബന്ധിച്ച അപേക്ഷ നവംബർ രണ്ടാം വാരത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് അയച്ചിരുന്നുവെന്ന് പാക്കിസ്ഥാൻ പറയുന്നു.
അപേക്ഷ സ്വീകരിക്കുന്ന രാജ്യം നിയുക്ത നയതന്ത്രജ്ഞന്റെ അംഗീകാരം ഒരു മാസത്തിനുള്ളിൽ നൽകുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അമേരിക്ക അസാധാരണമായി സമയമെടുക്കുന്നത് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരികയ്യാണ്.ഇന്ത്യൻ സമ്മർദ്ദനത്തിന് ബൈഡൻ കീഴ്പ്പെടുന്നു എന്ന ഭയവും അവർക്കുണ്ട്.2021ഒക്ടോബർ അവസാനം പാക്കിസ്ഥാനിലെ പുതിയ അംബാസിഡർ ആയി ഡൊണാൾഡ് ബ്ലോമിനെ യുഎസ് നിയമിച്ചരുന്നു .ഏതാനും ദിവസങ്ങൾക്കകം തന്നെ ഇസ്ലാമാബാദ് അംഗീകാരം നൽകുകയും ചെയ്തിരുന്നു.കശ്മീരി വിഘടനവാദികളെ സ്വാതന്ത്ര്യ ദാഹികൾ എന്ന് വിളിക്കുന്ന ഒരാളെ അമേരിക്ക അംഗീകരിച്ചു നൽകുന്നത് ഇന്ത്യക്കും അത്ര നല്ലതല്ല
നയതന്ത്രത്തിൽ സ്ഥിര മിത്രങ്ങളോ ശത്രുവോ ഇല്ല,താല്പര്യങ്ങൾ മാത്രവേ ഉള്ളു.താല്പര്യങ്ങൾ രാഷ്ട്രത്തിനു ഉപകരിക്കുന്നതാവണം.അത് വ്യക്തികളുടെ ലാഭത്തിനായി ഉപയോഗിക്കുമ്പോൾ കുറ്റകരമാവും.ചാണക്യനും മാക്യവല്ലിയും ഒക്കെ നയതന്ത്രത്തെ കുറിച്ച് വിദദ്ധമായി അർത്ഥശാസ്ത്രത്തിലും പ്രിൻസിലുമൊക്കെ വിശദീകരിച്ചിട്ടുണ്ട്.നയവും തന്ത്രവും സമാസമം ഒത്തുവന്നാലേ,ശരിയായ നയതന്ത്രജ്ഞനാകൂ.എങ്കിലും ചില നയതന്ത്ര വാക്കുകൾ നമ്മളിൽ ആശയക്കുഴപ്പം ഹെന്ററി കിസ്സിഞ്ചറുടെ ഡിപ്ലോമസി,ടി.എൻ.കൗൾ രചിച്ച Diplomacy in peace and war എന്നിവയൊക്കെ നയതന്ത്രത്തിലെ വിവിധ ഇളവുകൾ വിശദീകരിക്കുന്നവയാണ്.
കൗളിന്റെ അഭിപ്രായത്തിൽ നയതന്ത്രം എന്നാൽ50 %പ്രോട്ടോക്കോളും 40% ആൽക്കഹോളും 10% ടി. എൻ.കൗളും ആണ്.ഇപ്പോൾ ആൽക്കഹോൾ മാറി സ്വർണം വന്നെന്നു മാത്രം!ഉണ്ടാകാറുണ്ട്. persona ongrata മുതലായ ലാറ്റിൻ പാതവലികളാണ് ഏറെയും.ന്യൂയോർക്കിലെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന ദേവയാനി കൊപ്രകടയുടെ നാടുകടത്തിലാണോടു അനുബന്ധിച്ചാണ് ഇത്തരം ചില വാക്കുകൾ നമുക്ക് സുപരിതമായത്.കൽബൂഷൻ യാദവിന്റെ കാര്യത്തിൽ കോൺസുലാർ അക്‌സസ്സ് എന്ന പദം നമുക്ക് മനഃപാഠമായി.ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ഇന്ത്യ,ചൈന,പാക്കിസ്ഥാൻ എന്നിവരുടെ നയതന്ത്രത്തിലെ ആപ്ത വാക്യം തന്നെ!.
നയതന്ത്രം പലതരത്തിലുണ്ടെന്നു കേട്ടിട്ടുണ്ട്. പിങ് പോങ് ഡിപ്ലോമസി,ഓയിൽ ഡിപ്ലോമസി,ബസ്,മംഗോ,ക്രിക്കറ്റ് ഡിപ്ലോമസി എന്നിങ്ങനെ പലയിനം.ചൈനയും അമേരിക്കയും തമ്മിൽ ടേബിൾ ടെന്നിസ് കളിച്ചാൽ അതു പിങ് പോങ് ഡിപ്ലോമസി.ഇറാൻ ഇന്ത്യയ്ക്കു കുറഞ്ഞ വിലയ്ക്ക് എണ്ണ വിറ്റാൽ അത് ഓയിൽ ഡിപ്ലോമസി. ഇക്കൂട്ടത്തിലേക്കു കേരളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണു ഗോൾഡൻ ഡിപ്ലോമസി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുന്നതാണ് ഈ നയതന്ത്രത്തിന്റെ മുഖമുദ്ര. ഇന്ത്യക്കാരെ മഞ്ഞലോഹംകാട്ടി പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ലേഖനത്തിൽ സാന്ദർഭികമായി ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകത്തിൽ സ്വർണത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാരാണ് ഇന്ത്യക്കാർ. അത് സൗന്ദര്യവർധകവും ആകർഷകവും ആഡംബരസൂചകവുമായി കരുതുകയും നിക്ഷേപോപാധിയായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിലെ സ്വർണോപയോഗത്തിൽ മൂന്നിലൊന്നും ഇവിടെയത്രേ.
ഡിപ്ലോമാറ്റിക് ബാഗ്ഗജ് സ്വര്ണക്കടത്തുമായി ബന്ധപെട്ടു നമുക്കെല്ലാം ഇപ്പോൾ സുപരിചിതമാണ്. എന്താണി നയതന്ത്ര ബാഗുകൾ? യുഎന്നിന്റെ വിയന്ന കൺവൻഷൻ നൽകുന്ന നിർവചനം അനുസരിച്ച് ''മിഷന്റെ ഔദ്യോഗിക ഉപയോഗത്തിനുള്ള സാമഗ്രികൾ അഥവാ,ഒരു കോൺസുലർ ഉദ്യോഗസ്ഥന്റെയോ അയാളുടെ കുടുംബത്തിന്റെ ഭാഗമായ അംഗങ്ങളുടെയോ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളുമാണ്'' നയതന്ത്ര ബാഗിൽ ഉൾപ്പെടുത്താവുന്നത്. വിയന്ന കൺവൻഷൻ കുടുംബത്തിന്റെ ഭാഗമായ അംഗങ്ങളുടെയോ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളുമാണ്'' നയതന്ത്ര ബാഗിൽ ഉൾപ്പെടുത്താവുന്നത്.വിയന്ന കൺവൻഷൻ കുടുംബത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്:അവർ സാമഗ്രികൾ സ്വീകരിക്കുന്ന രാജ്യത്തെ പൗരന്മാർ അല്ലെങ്കിൽ അവർക്ക് എല്ലാവിധ നയതന്ത്ര പരിരക്ഷയും പ്രത്യേക ആവകാശങ്ങളും ലഭ്യമാണ് എന്നാണ്.വിയന്ന കൺവൻഷൻ അനുസരിച്ചും ഇന്ത്യയുടെതന്നെ കസ്റ്റംസ് പ്രിവൻഷൻ മാന്വൽ അനുസരിച്ചും കസ്റ്റംസ് അധികൃതർ ഡിപ്ലോമാറ്റിക്, കോൺസുലർ ബാഗുകൾ തടഞ്ഞുവയ്ക്കാനോ തുറന്നുനോക്കാനോ പാടില്ല.രാജ്യാന്തര കരാറനുസരിച്ച് ഒരു ബാഗ് ഡിപ്ലോമാറ്റിക് ബാഗ് ആകുന്നത് അതിൽ അയയ്ക്കുന്ന രാജ്യത്തിന്റെ വിദേശകകാര്യ മന്ത്രാലയം സീൽ വയ്ക്കുമ്പോൾ മാത്രമാണ്.
അംബാസ്സിഡർമാരും ഹൈ കമ്മീഷണറും തമ്മിലുള്ള വ്യത്യാസവും അറിഞ്ഞരിക്കേണ്ടതുണ്ട്.കോമ്മൺവെൽത് അഥവാ ബ്രിട്ടന്റെ മുൻ കൊളോണികളായിരുന്ന രാഷ്ട്രങ്ങൾ പരസ്പരം അയക്കുന്ന പ്രതിനിധികളാണ് ഹൈ കമ്മീഷണര്മാര്.മറ്റുള്ളവർ അംബാസിയഡർമാരും.ഉദാഹരണത്തിന് ഇന്ത്യയുടെ ,ബ്രിട്ടീഷ് പ്രധിനിധി ഹൈ കമ്മീഷണറും ഫ്രഞ്ച് പ്രധിനിധി അംബാസിഡറുമാണ്. ഒരു രാജ്യത്തിന്റെ പ്രതിപുരുഷരായി മറ്റൊരു രാജ്യത്തു പ്രവർത്തിക്കുന്നവരാണ് നയതന്ത്ര പ്രതിനിധികൾ. രാജ്യതലസ്ഥാനങ്ങളിലാണ് സാധാരണഗതിയിൽ എംബസികൾ സ്ഥാപിക്കുന്നത്.വിദേശരാജ്യത്തിന്റെ തലവന്മാരാണ് അംബാസ്സഡർമാരെ നിയമിക്കുന്നത്.അവർ അധികാരപത്രം സമർപ്പിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ആതിഥേയരാജ്യത്തിലെ രാഷ്ട്രത്തലവനിൽ നിന്നുമാണ്.ഇവർക്ക് സഹായമായാണ് ഒന്നാം സെക്രട്ടറി, രണ്ടാം സെക്രട്ടറി, മൂന്നാം സെക്രട്ടറി, കോൺസൽ ജനറൽ, കോൺസൽ, അറ്റാഷെ തുടങ്ങിയ ഉദ്യോഗസ്ഥരെ രാജ്യങ്ങൾ നിയമിക്കുന്നത്.രാജ്യ തലസ്ഥാനത്തു മാത്രമേ എംബസികൾ ഉള്ളുവെങ്കിലും,പ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രങ്ങളിൽ കോൺസുലേറ്റുകൾ സ്ഥാപിക്കാം.
പല വിദേശ രാജ്യങ്ങളും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കോൺസുലേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.ഉദാഹരണത്തിന് അമേരിക്കക്കു ചെന്നൈയിലും,മുംബൈയിലും,കൊൽക്കത്തയിലും കോൺസുലേറ്റുകൾ ഉണ്ട്.ആറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതതു രാജ്യങ്ങളാണ്.ആതിഥേയ രാജ്യത്തെ വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുക്കുന്നത് .നയതന്ത്രജ്ഞരായ ഉദ്യോഗസ്ഥരുടെ സഹായത്തിനായി,ആതിഥേയ രാജ്യത്തുനിന്നും മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കാൻ സാധിക്കും.ഇവരെ താത്കാലികാടിസ്ഥാനത്തിലോ സ്ഥിരമായോ നിയമിക്കാം.ഏതു തരത്തിലുള്ള നിയമനമാണെങ്കിലും ആതിഥേയ രാജ്യത്തെ പൊലീസ് സംവിധാനത്തിലൂടെ അപേക്ഷകരുടെ വിദ്യാഭ്യാസം, പൂർവ്വകാല ചരിത്രം,സ്വഭാവ വൈശിഷ്ട്യം എന്നിവ അന്വേഷിക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കാൻ ആതിഥേയ രാജ്യം ബാധ്യസ്ഥമാണ്.
ഇക്കാര്യങ്ങൾ ഇന്ത്യയിലെ വിദേശകാര്യവകുപ്പ് എല്ലാ എംബസ്സികളെയും അറിയിക്കാറുണ്ട്.പക്ഷേ,പ്രാദേശികമായി നിയമിക്കപ്പെടുന്നവർക് യാതൊരു വിധ നയതന്ത്ര പരിരക്ഷയും ലഭിക്കില്ല.അതുകൊണ്ടു തന്നെ ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഇവർക്കെതിരേ കേസുകൾ എടുക്കാനും അറസ്റ്റ് ചെയ്യാനും കുറ്റവിചാരണ ചെയ്യാനും ഒരു തടസ്സവുമില്ല.രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്കായി 1961-ൽ വിയന്നയിൽ കൂടിയ രാജ്യാന്തര സമ്മേളനത്തിൽ വച്ചാണ് നയതന്ത്ര പ്രതിനിധികൾക്ക് നൽകേണ്ട അധികാരാവകാശങ്ങളെ സംബന്ധിച്ചും ബാധ്യത ഇല്ലായ്മയെസംബന്ധിച്ചും തീരുമാനിച്ചത്.കൺവൻഷൻ രേഖയുടെ 29-ാം അനുചേ്ഛദത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതനുസരിച്ചു കസ്റ്റംസ് ഡ്യൂട്ടി, പ്രഫഷണൽ ടാക്സ്, റോഡ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് തുടങ്ങിയുള്ള എല്ലാ നികുതികളിൽ നിന്നും നയതന്ത്ര കാര്യാലയങ്ങളെയും നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെയും എല്ലാ രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്.അവർക്കും കുടുംബത്തിനും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന 20 ലക്ഷം രൂപവരെയുള്ള വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, എന്നിവയെയും എല്ലാവിധ നികുതികളിൽ നിന്നും ഇന്ത്യയിൽ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രോട്ടോകോൾ ഹാൻഡ് ബുക്കിലെ നാലാം അധ്യായത്തിൽ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നയതന്ത്ര പ്രതിനിധികൾക്കെതിരേ ക്രിമിനൽ ആയോ സിവിൽ ആയോ കേസുകൾ എടുക്കാൻ വിയന്ന കൺവൻഷൻ തീരുമാനപ്രകാരം സാധിക്കുകയില്ല.ഇവർക്കുള്ള നയതന്ത്ര പരിരക്ഷ അവരെ നിയമിച്ച രാജ്യം ഒഴിവാക്കിയാൽ മാത്രമേ കേസ് എടുക്കാനോ ചോദ്യം ചെയ്യുവാനോ പോലും സാധിക്കുകയുള്ളു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ച് ആ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്കനുസരിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടേണ്ടിവരും.2015-ൽ ഡൽഹിയിൽ നടന്ന സംഭവമാണ് ഓർമവരുന്നത്. ദരിദ്ര കുടുംബത്തിലെ രണ്ടു നേപ്പാളി പെൺകുട്ടികളെ ഒരു സൗദി അറേബ്യൻ നയതന്ത്ര ഉദ്യോഗസ്ഥനും അയാളുടെ സുഹൃത്തും കൂടി, താമസിക്കുന്ന ഫ്‌ളാറ്റിൽ കൊണ്ടുപോയി രണ്ടു മാസത്തോളം ബലാത്സംഗം ചെയ്തു.
നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാൽ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ കഴിഞ്ഞില്ല. അയാളെ ഇന്ത്യയിൽ നിന്നും മടക്കി അയക്കാനേ സാധിച്ചുള്ളൂ. 2000-ൽ മറ്റൊരു സംഭവത്തിൽ സെനഗൽ അംബാസ്സഡറുടെ മകൻ അയാളുടെ ഇന്ത്യക്കാരനായ ഡ്രൈവറെ ഇടിച്ചു കൊന്നു. അംബാസ്സഡറിന്റെ മകനും നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ അയാളേയും മടക്കി അയക്കാനേ സാധിച്ചുള്ളൂ.രണ്ടു പ്രധാന കരാറുകളാണ് നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കാനായി ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളത്.ഒന്ന് ഡിപ്ലോമാറ്റിക് സ്റ്റാഫിനും മറ്റൊന്ന് കോൺസുലാർ സ്റ്റാഫിനും ബാധകമാണ്.എങ്കിലും അവ തമ്മിൽ വലിയ വ്യത്യാസമില്ല. ഏറ്റവും പ്രധാന വ്യത്യാസം ഡിപ്ലോമാറ്റിക് സ്റ്റാഫിന് എല്ലാ കുറ്റങ്ങൾക്കും പരിരക്ഷ ലഭിക്കും; കോൺസുലാർ സ്റ്റാഫിന് കൃത്യനിർവഹണത്തിനിടെ സംഭവിക്കുന്ന കുറ്റങ്ങൾക്കു മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ. ഈ പരിരക്ഷയ്ക്കുള്ള അർഹത നിശ്ചയിക്കുന്നത് ആതിഥേയ രാജ്യം മാത്രമാണ്.നയതന്ത്ര പ്രതിനിധികൾക്കു പരിരക്ഷണം നൽകുന്നത് അവർക്കു വിദേശരാജ്യങ്ങളിൽ ഭയമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ലഭിക്കാനാണ്.അല്ലാതെ, മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ ധ്വംസിക്കാനല്ല.
സ്വർണ കള്ളക്കടത്തു കേസിൽ യു.എ.ഇയുടെ തിരുവനന്തപുരത്തെ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി,അറ്റാഷെ റാഷിദ് ഖമീസ് അൽ അഷ്മിയ എന്നിവരും കള്ളക്കടത്തിൽ പങ്കാളി ആയിട്ടുള്ളതായാണ് പിടിക്കപ്പെട്ടവർ പറഞ്ഞിരിക്കുന്നത്. ഇവരുടെ രണ്ടു പേരുടെയും പങ്കു തെളിഞ്ഞാലും,നയതന്ത്ര പരിരക്ഷയുള്ളതിനാൽ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ സാധിക്കുകയില്ല. അല്ലെങ്കിൽ, അവർക്കുള്ള നയതന്ത്ര പരിരക്ഷ ഒഴിവാക്കാൻ യു.എ. ഇ.സർക്കാർ തയ്യാറാകണം.അതിനുള്ള സാധ്യത കുറവാണ്.ഇപ്പോൾ രണ്ടു പേരും അവരുടെ രാജ്യത്തുള്ളതിനാൽ ഇവർക്കേതിരെയുള്ള തെളിവുകളും അനുബന്ധ രേഖകളും അന്വേഷണം പൂർത്തിയായശേഷം കൈമാറി ആ രാജ്യത്തെ നിയമം അനുസരിച്ചു് കുറ്റവിചാരണ നടത്തണമെന്ന് നമുക്ക് ആവശ്യപ്പെടാനേ നിവർത്തിയുള്ളു.
ഏതെങ്കിലും നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കണം.സുരക്ഷാ ഭീഷണിയുള്ളതിനാൽ ചൈനീസ് എംബസിയിലും, പാക്കിസ്ഥാൻ ഹൈകമ്മിഷൻ ഓഫിസിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ ഓഫിസുകൾക്ക് ആ രാജ്യങ്ങളിലും സുരക്ഷയുണ്ട്. ഒരു രാജ്യത്ത് ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾക്കനുസരിച്ചാണ് ഇവിടെയും സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന ത്.സുരക്ഷാ ഭീഷണിയുള്ള ചാണക്യപുരിയിലെ എംബസികൾക്ക് ഡൽഹി പൊലീസ് പുറത്ത് സുരക്ഷ ഒരുക്കാറുണ്ടെങ്കിലും സ്ഥാപനത്തിനുള്ളിലെ സുരക്ഷ അതത് രാജ്യങ്ങളിലെ സുരക്ഷാ സേനകൾക്കാണ്.യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ നോക്കുന്നത് അമേരിക്കൻ സേനയാണ്.ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയെ തുടർന്ന് ഇന്ത്യൻ നയതന്ത്ര സംഘത്തിന് വർഷങ്ങളായി കാനഡയിൽ സുരക്ഷ നൽകുന്നുണ്ട്.
2020ജൂൺ മാസത്തിൽ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. അമേരിക്ക -ചൈന നയതന്ത്ര യുദ്ധവും അങ്ങനെ തുടങ്ങിക്കഴിഞ്ഞിരിന്നു .വിയന്ന കൺവെൻഷന്റെ ലംഘനങ്ങളാണ് അമേരിക്ക കാരണമായി പറഞ്ഞിരിക്കുന്നത്.ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് യു.എസ്. 72 മണിക്കൂറിനകം കോൺസുലേറ്റിന്റ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് യു.എസിന്റ ഉത്തരവ് വന്നത് .അമേരിക്കയുടെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനുമാണ് ഇതെന്നാണ് ട്രംപ് അന്ന് എടുത്ത നിലപാട്.കോവിഡ് വ്യാപനം, വ്യാപാരത്തർക്കം,ഹോങ് കോങ് സുരക്ഷാനിയമം എന്നിവയുടെ പശ്ചാത്തലത്തിൽ വഷളായ ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽവീഴ്‌ത്താൻ പോന്നതാണ് അന്നത്തെ യു.എസിന്റെ അപ്രതീക്ഷിത നീക്കം.ചൈനയ്ക്ക് യു.എസിൽ അഞ്ചു കോൺസുലേറ്റും വാഷിങ്ടണിൽ നയതന്ത്രകാര്യാലയവും ഉണ്ട്.അമേരിക്കക്കു ചൈനയിൽ ഒരു എംബസിയും അഞ്ച് കോൺസുലേറ്റുകളുമുണ്ട്.
ഇതിനു പുറമെ ഹോങ്കോങ്ങിലും കോൺസുലേറ്റുണ്ട്.1979 യിൽ നയതന്ത്രം ബന്ധം ആരംഭിച്ചതിനെ തുടർന്ന് ചൈന അമേരിക്കയിൽ തുറന്ന ആദ്യ കോൺസുലേറ്റ് ഹ്യൂസ്റ്റനിൽ ആയിരുന്നു. വാഷിങ്ടനിലെ എംബസിക്കു പുറമേ യുഎസിലെ 5 ചൈനീസ് കോൺസുലേറ്റുകളിലൊന്നാണു ടെക്‌സസിലെ ഹൂസ്റ്റണിലുള്ളത്.ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ എതിർനടപടിയുണ്ടാവുമെന്നു ചൈന അന്ന് പറഞ്ഞിരുന്നു.കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തു ചോരണം ചൈന നടത്തുന്നു എന്നാണ് അമേരിക്കൻ പരാതി.ചൈനയ്ക്ക് ഒന്നാന്തരം ഗവേഷകരുണ്ട്.മോഷണത്തിലൂടെ ഒന്നാമതാകേണ്ട കാര്യമില്ല എന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നു.ചൈനയുടെ 16% കയറ്റുമതി അമേരിക്കയിലേക്കാണ്.300,000 തിലധികം ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിലുണ്ടു്.ഇവരുടെ ഭാവിയിലെല്ലാം കരിനിഴൽ വീഴ്‌ത്തുന്നതാണ് അന്നത്തെ അമേരിക്കൻ നീക്കമെന്നതിൽ സംശയമില്ല.
തുർക്കി ഇയ്യടുത് പത്തുരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ ഒരുങ്ങിയത് വലിയ വിവാദമായിരുന്നു.ഇതിനോടനുബന്ധിച്ചും നയതന്ത്ര പരിരക്ഷകളെ കുറിച്ചുള്ള ചർച്ചകളും ലോകമെങ്ങും പൊടിപൊടിചിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ 10 പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ തീരുമാനിച്ചത് ഒടുവിൽ പിൻവലിച്ചു.ജയിലിലടച്ച സാമൂഹിക പ്രവർത്തകൻ ഉസ്മാൻ കവാലയുടെ മോചനമാവശ്യപ്പെട്ട് നയതന്ത്ര പ്രതിനിധികൾ രംഗത്തുവന്നതാണ് തുർക്കിയെ പ്രകോപിപ്പിച്ചത്.നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാൽ നാറ്റോ രാജ്യങ്ങളും തുർക്കിയും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകും എന്നുറപ്പായിരുന്നു.
യു.എസ്,ജർമനി,കാനഡ,ഡെന്മാർക്,ഫിൻലാൻഡ്,ഫ്രാൻസ്,നെതർലൻഡ്‌സ്,ന്യൂസിലൻഡ്,നോർവേ,സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ ഉർദുഗാൻ നിർദ്ദേശിച്ചിരുന്നു.2013ൽ ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് പണം നൽകി,2016ലെ പരാജയപ്പെട്ട അട്ടിമറിശ്രമത്തിൽ പങ്കാളിയായി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2017ൽ കവാലയെ തുർക്കി ജയിലിൽ അടച്ചത്. നയതന്ത്ര പ്രതിനിധികൾ ഒന്നടങ്കം കവാലയുടെ മോചനമാവശ്യം ഉന്നയിച്ചത് ഉർദുഗാനെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു.കവാലയുടെ തടങ്കൽ നീട്ടുന്നത് തുർക്കിയുടെ പ്രതിച്ഛായ തകർക്കുമെന്നും ഇവർ പറഞ്ഞിരുന്നു .കവാലയെ മോചിപ്പിക്കണമെന്ന്2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു.ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ കൗൺസിലും രംഗത്തുവന്നിരുന്നു.
ഏതായാലും കേരളത്തിൽ സ്വർണക്കടത്തു സംഭവം ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി,ഡിപ്ലോമാറ്റിക് ബാഗ്ഗജ്,പഴ്‌സണ ഡി ഗ്രേറ്റ,വിയന്ന കൺവെൻഷൻ എന്നിവക്കൊക്കെ വലിയ പ്രചാരമാണ് നേടിക്കൊടുത്തത്. അഭിപ്രായം ഇരുമ്പുലക്കയല്ല(opinion is not an iron rod)എന്നത് വേണമെങ്കിൽ മലയാളി നയതന്ത്ര മേഖലക്ക് കൊടുത്ത വലിയൊരു ഉപദേശം ആയി കണക്കാക്കാം! നയതന്ത്രജ്ഞൻ സ്റ്റോക്ക്‌ഹോം സിൻഡ്രോം എന്ന മറ്റൊരു രോഗത്തിന് വിധേയനാണ് എന്ന് പൊതുവിൽ പറയാറുണ്ട്. താൻ നിയമിതനായ അഥവാ അംഗീകൃതമായ സർക്കാരിന്റെ തലവനോട് അയാൾ പെട്ടെന്ന് ആരാധനയിലെത്തുന്നു .ഫലമോ സ്വന്തം ഗവൺമെന്റിന്റെ വിശ്വാസ്യത അവർ നഷ്ടപ്പെടുത്തുന്നു. ചൈനയിലെ ബ്രിട്ടന്റെ അംബാസഡർ ആയിരുന്ന സർ ഏണസ്റ്റ് സാറ്റോയുടെ നയതന്ത്ര പരിശീലനത്തിനുള്ള ഒരു വഴികാട്ടി (A Guide to Diplomatic Practice)എന്ന പുസ്തകമാണ് നയതന്ത്രത്തെക്കുറിച്ചുള്ള ബൈബിൾ എന്നറിയപ്പെടുന്നത്. 1917-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ബുക്കിന് ഇപ്പോളും സ്വീകാര്യതയുണ്ട്.
ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്ന സർ ഹെന്റി വോട്ടൺ പറഞ്ഞത് 'ഒരു അംബാസഡർ തന്റെ രാജ്യത്തിന്റെ നന്മയ്ക്കായി വിദേശത്ത് നുണ പറയാൻ അയയ്ക്കപ്പെടുന്ന സത്യസന്ധനായ മനുഷ്യനാണ്' എന്നാണ് -അതാണ് ഒരളവിൽ നയതന്ത്രവും!