- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ യു.എൻ. രക്ഷസമിതി അംഗത്വത്തെ പിന്തുണയ്ക്കുമെന്ന സൂചന നൽകി അമേരിക്ക; മാധ്യമ പ്രവർത്തകനോട് നിലപാട് വ്യക്തമാക്കിയത് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ്
ഐക്യരാഷ്ട്ര സുരക്ഷസമിതിയിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നിനെ അമേരിക്ക പിന്തുണച്ചേക്കും. ഈ മാസം നടക്കുന്ന യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. യുഎന്നിൽ അമേരിക്ക വിഷയം ഉന്നയിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ അംബാസിഡർ നിക്കി ഹാലി ഇക്കാര്യം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവരുടെ ഓഫീസുമായി ബന്ധപ്പെട്ടശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷസമിതി വിപുലീകരണം സംബന്ധിച്ച് ഇന്ത്യ ഏറെക്കാലമായി നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തി വരികയാണ്. സുരക്ഷ സമിതിയിൽ സ്ഥിരാംഗങ്ങളുടെയും താല്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്നാണ് ഇന്ത്യ ഉയർത്തുന്ന ആവശ്യം. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശന
ഐക്യരാഷ്ട്ര സുരക്ഷസമിതിയിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നിനെ അമേരിക്ക പിന്തുണച്ചേക്കും. ഈ മാസം നടക്കുന്ന യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. യുഎന്നിൽ അമേരിക്ക വിഷയം ഉന്നയിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ അംബാസിഡർ നിക്കി ഹാലി ഇക്കാര്യം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവരുടെ ഓഫീസുമായി ബന്ധപ്പെട്ടശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ സുരക്ഷസമിതി വിപുലീകരണം സംബന്ധിച്ച് ഇന്ത്യ ഏറെക്കാലമായി നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തി വരികയാണ്. സുരക്ഷ സമിതിയിൽ സ്ഥിരാംഗങ്ങളുടെയും താല്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്നാണ് ഇന്ത്യ ഉയർത്തുന്ന ആവശ്യം.
ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയിലും എൻ.എസ്.ജി ഉൾപ്പെടെയുള്ള രാജ്യാന്തര കൂട്ടായ്മകളിലും അംഗത്വം നൽകുന്നതിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സംയുക്ത വാർത്ത സമ്മേളനത്തിൽ ഡോണാൾഡ് ട്രംപ് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
അമേരിക്കയ്ക്ക് പുറമേ റഷ്യ, നെതർലന്റ്, തുർക്കി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു. സുരക്ഷസമിതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെ ശക്തമായി അനുകൂലിക്കുന്നതായി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റഷ്യൻ പ്രസിഡന്റ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വത്തെയും റഷ്യ പിന്തുണച്ചിരുന്നു.
ആണവ വ്യാപാരത്തെ നിയന്ത്രിക്കുന്ന എൻ.എസ്.ജിയുടെ 48 അംഗ എലൈറ്റ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ അംഗത്വത്തിന് തടസം നിന്നത് ചൈനയായിരുന്നു. ആണവ നിർവ്യാപനക്കരാറിൽ ഒപ്പുവക്കാത്ത ഇന്ത്യയെ എൻ.എസ്.ജിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.