ന്യൂയോർക്ക്: യുഎസ് റോക്ക് എൻ റോൾ സംഗീതത്തിലെ വിശ്വവിഖ്യാത കൂട്ടുകെട്ടായ 'എവർലി ബ്രദേഴ്‌സി'ൽ ശേഷിച്ചിരുന്ന ഡോൺ എവർലി (84) അന്തരിച്ചു. ഇളയ സഹോദരൻ ഫിൽ എവർലി 2014ൽ 74ാം വയസ്സിൽ വിട പറഞ്ഞിരുന്നു.

1950 കളിലും അറുപതുകളുടെ തുടക്കത്തിലും ഹിറ്റ് ഗാനങ്ങൾ കൊണ്ടു ലോകം കീഴടക്കിയ 'എവർലി ബ്രദേഴ്‌സാ'ണു ബീറ്റിൽസ് സംഘം ഉൾപ്പെടെയുള്ള പിൽക്കാല പ്രശസ്തർക്കു പ്രചോദനമായത്. ബൈ ബൈ ലവ്, ഓൾ ഐ ഹാവ് ടു ഡു ഇസ് ഡ്രീം, ക്യാതിസ് ക്ലൗൺ തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധമാണ്.