- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കൗമാര ഫൈനൽ; എമ്മ റാഡുകാനുവും ലെയ്ല ഫെർണാണ്ടസും നേർക്കുനേർ; യോഗ്യതാ റൗണ്ട് പിന്നിട്ട് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമായി ബ്രിട്ടന്റെ 18-കാരി എമ്മ; 'ചരിത്ര ഫൈനൽ' ശനിയാഴ്ച
ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ 'കൗമാര ഫൈനലിന്' ഒരുങ്ങി എമ്മ റഡുക്കാനുവും ലൈല ഫെർണാണ്ടസും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന കലാശപ്പോരിൽ ബ്രിട്ടന്റെ 18-കാരി എമ്മ റാഡുകാനുവും കാനഡയുടെ 19-കാരി ലെയ്ല അനി ഫെർണാണ്ടസും ഏറ്റുമുട്ടും.
ഗ്രീക്ക് താരം മരിയ സക്കാറിയ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ബ്രിട്ടീഷ് താരം റഡുക്കാനു ഫൈനലിൽ കടന്നത്. കാനേഡിൻ താരമായ ലൈല അര്യാന സബലെങ്കയെ തോൽപ്പിച്ചു.രണ്ടാം സീഡ് സബലെങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് 18കാരിയായ ലൈല തോൽപ്പിച്ചത്. സ്കോർ 7-6, 4-6, 6-4.
യു.എസ്.ഓപ്പൺ ടെന്നീസിൽ ചരിത്രം കുറിച്ചാണ് ബ്രിട്ടീഷ് താരം ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലൂടെയാണ് 18കാരിയായ റഡുക്കാനു യുഎസ് ഓപ്പണിനെത്തുന്നത്.
ഇതോടെ ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ട് കഴിഞ്ഞുവന്ന് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമായിരിക്കുകയാണ് റഡുക്കാനു. കഴിഞ്ഞ 17 വർഷത്തിനിടെ ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് റഡുക്കാനു. ഗ്രീക്ക് താരം സക്കാറിയെ 6-1, 6-4 എന്ന സ്കോറിനാണ് റഡുക്കാനു തോൽപ്പിച്ചത്. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റു പോലും തോൽക്കാതെയാണ് എമ്മയുടെ മുന്നേറ്റം.
62 വർഷത്തിന് ശേഷമാണ് ഒരു കൗമാര താരം യു.എസ്. ഓപ്പണിന്റെ ഫൈനലിൽ കളിക്കുന്നത്. ബ്രിട്ടന്റെ എമ്മാ റാഡുകാനുവാണ് മുതിർന്ന താരങ്ങളെ കടന്നെത്തിയത്. തുടക്കം മുതൽ ടൂർണ്ണമെന്റിൽ അട്ടിമറികളോടെയാണ് എമ്മ മുന്നേറിയത്.
ടൂർണ്ണമെന്റിൽ സാംഗ് ഷുവായി, സോറിബസ് ടോർമോ, ഷെൽബി റോജേഴ്സ്, ബെനെസിച്ച് എന്നിവരെ തോൽപ്പിച്ചാണ് എമ്മ മരിയ സക്കാരിയോട് സെമിയിൽ പോരാടി വിജയിച്ചത്
ഇരുപത്തി ഒന്ന് വർഷത്തിന് ശേഷം രണ്ട് കൗമാരക്കാർ ഏറ്റുമുട്ടുന്ന ഫൈനലെന്ന പ്രത്യേകതയും ഇത്തവണ യു.എസ്.ഓപ്പണിനെ വ്യത്യസ്തമാക്കുന്നു. യു.എസ് ഓപ്പൺ 1999ലെ ഫൈനലിൽ അന്നത്തെ കൗമാരക്കാരായിരുന്നു ആകർഷണം. സെറീന വില്യംസും മാർട്ടീന ഹിഞ്ചിസും ഏറ്റുമുട്ടിയതാണ് ഇതിന് മുന്നേയുള്ള ഏക കൗമാരക്കാരുടെ ഫൈനൽ പോരാട്ടം.
ജയിച്ചാൽ 2004-ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമാകും. 2004-ൽ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിൾഡൺ വിജയിക്കുന്നത്.
19ാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കുള്ളിലാണ് കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ലെയ്ല ആനി ഫെർണാണ്ടസ് ഒരു ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാനൊരുങ്ങുന്ന
സ്പോർട്സ് ഡെസ്ക്