- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്ബിഐ കുരുക്കു മുറുക്കുന്നു; ഇ മെയിൽ വിവാദം ഹിലാരിയുടെ സാധ്യത തീരെ കുറച്ചു; പ്രസിഡന്റ് ആയി ജയിച്ചാലും കോടതി കയറി മടുക്കും; ഉറപ്പായും തോൽക്കുമെന്നു കരുതിയിരുന്ന വംശീയ വെറിയൻ ഡൊണാൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാതെ നിരീക്ഷകർ
വാഷിങ്ടൺ: വംശവെറിയുടെ വക്താവായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകാനുള്ള സാധ്യത തള്ളിക്കളയാതെ നിരീക്ഷകർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിർ സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റൺ ഇ മെയിൽ വിവാദത്തിൽ അകപ്പെട്ടതാണു ട്രംപു ജയിക്കാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. ഇ മെയിൽ വിവാദത്തിൽ എഫ്ബിഐ കുരുക്കു മുറുക്കുന്നതോടെയാണു ഹിലാരിയുടെ സാധ്യതയ്ക്കു മങ്ങലേറ്റത്. പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഹിലാരി കോടതി കയറി മടുക്കുമെന്ന അവസ്ഥയാണു സംജാതമാകുന്നത്. ഇൗ സാഹചര്യം ഉടലെടുത്തതോടെയാണ് ഉറപ്പായും തോൽക്കുമെന്നു കരുതിയിരുന്ന വംശീയ വെറിയൻ ഡൊണാൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നു പോലും നിരീക്ഷകർ വിലയിരുത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്വേഷണം നടക്കുന്നതെന്നതു ഹിലാരിക്കു കനത്ത തിരിച്ചടിയാണ്. തന്ത്രപ്രധാന വിവരങ്ങൾ അയയ്ക്കാൻ സ്വകാര്യ ഇമെയിൽ ഉപയോഗിച്ച സംഭവത്തിലാണ് അന്വേഷണം. ഹിലാരിയുടെ സ്വകാര്യ ഇമെയിൽ സെർവർ വീണ്ടും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ എത
വാഷിങ്ടൺ: വംശവെറിയുടെ വക്താവായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകാനുള്ള സാധ്യത തള്ളിക്കളയാതെ നിരീക്ഷകർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിർ സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റൺ ഇ മെയിൽ വിവാദത്തിൽ അകപ്പെട്ടതാണു ട്രംപു ജയിക്കാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.
ഇ മെയിൽ വിവാദത്തിൽ എഫ്ബിഐ കുരുക്കു മുറുക്കുന്നതോടെയാണു ഹിലാരിയുടെ സാധ്യതയ്ക്കു മങ്ങലേറ്റത്. പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഹിലാരി കോടതി കയറി മടുക്കുമെന്ന അവസ്ഥയാണു സംജാതമാകുന്നത്.
ഇൗ സാഹചര്യം ഉടലെടുത്തതോടെയാണ് ഉറപ്പായും തോൽക്കുമെന്നു കരുതിയിരുന്ന വംശീയ വെറിയൻ ഡൊണാൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നു പോലും നിരീക്ഷകർ വിലയിരുത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്വേഷണം നടക്കുന്നതെന്നതു ഹിലാരിക്കു കനത്ത തിരിച്ചടിയാണ്.
തന്ത്രപ്രധാന വിവരങ്ങൾ അയയ്ക്കാൻ സ്വകാര്യ ഇമെയിൽ ഉപയോഗിച്ച സംഭവത്തിലാണ് അന്വേഷണം. ഹിലാരിയുടെ സ്വകാര്യ ഇമെയിൽ സെർവർ വീണ്ടും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ എത്രസമയം ഇതിനുവേണ്ടി വരുമെന്ന് പറയനാകില്ലെന്ന് അമേരിക്കൻ കോൺഗ്രസ് സമിതികൾക്കയച്ച കത്തിൽ എഫ്ബിഐ ഡയറക്ടർ ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ഹിലാരിയാണ് നവംബർ 8ന് നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്നത്. 2009-2013 കാലയളവിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഹിലാരി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചുവെന്നാണ് പരാതി. വിവാദമായ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവിടാൻ എഫ്ബിഐ ഡയറക്ടർ ജേയിംസ് കോമിക്ക് മേൽ കടുത്ത സമ്മർദ്ദമാണുള്ളത്. അതിനിടെ, വോട്ടെടുപ്പിനു എട്ട് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയിൽ വിവാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടറുടെ നീക്കത്തിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. പുതിയ ഇ-മെയിലുകൾ കണ്ടെത്തിയെന്ന കാര്യം യുഎസ് കോൺഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റിസ് ഡിപ്പാർട്ടുമെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതു വകവയ്ക്കാതെ കോമി മുന്നോട്ടു നീങ്ങുകയായിരുന്നു.
രാഷ്ട്രീയ ലാക്കോടെയുള്ള നീക്കമാണ് എഫ്ബിഐയുടേതെന്നാണ് ഹിലാരി ക്യാമ്പ് ആരോപിക്കുന്നത്. പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹിലാരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിങ്ടൺ പോസ്റ്റ് സർവേയിൽ വ്യക്തമായിരുന്നു. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്പ് ഹില്ലരിക്കു 12 പോയിന്റിന്റെ ലീഡാണുണ്ടായിരുന്നത്.