- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്ലോക്ക് ബോയ് അഹമ്മദ്; ഇർവിങ് നഗരവും സ്‌കൂളും ചേർന്ന് നഷ്ടപരിഹാരം നൽകണമെന്ന് സുഡാൻ സ്വദേശി
ഹൂസ്റ്റൺ: വീട്ടിൽ താനുണ്ടാക്കിയ ക്ലോക്ക് സ്‌കൂളിൽ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദ് മുഹമ്മദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. ഇർവിങ് നഗരവും സ്‌കൂളും ചേർന്ന് തനിക്ക് 15 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലോക്ക് ബോംബാ ണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ഉണ്ടായതിന
ഹൂസ്റ്റൺ: വീട്ടിൽ താനുണ്ടാക്കിയ ക്ലോക്ക് സ്‌കൂളിൽ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദ് മുഹമ്മദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. ഇർവിങ് നഗരവും സ്‌കൂളും ചേർന്ന് തനിക്ക് 15 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലോക്ക് ബോംബാ ണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് കുട്ടിയുടെ പ്രതിഛായ്ക്ക് ഏറെ മുറിവേറ്റുവെന്നും ഇത് മാനസികമായി അഹമ്മദിനെ അലട്ടിയെന്നുമാണ് ഇർവിങ് മേയർക്കും സ്‌കൂളിനും അയച്ച കത്തിൽ പറയുന്നത്.
അറുപതു ദിവസത്തിനകം കത്തിന് മറുപടി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും സൂചിപ്പിക്കുന്നുണ്ട്. അഹമ്മദ് ഉണ്ടാക്കിയ ക്ലോക്ക് സ്‌കൂളിൽ അദ്ധ്യാപകരെ കാണിക്കുന്നതിന് കൊണ്ടുചെന്നപ്പോൾ ഇതു ബോംബാണെന്ന് തെറ്റിദ്ധരിച്ച് അദ്ധ്യാപകൻ പൊലീസിൽ അറിയിക്കുകയും സുഡാൻ സ്വദേശിയായ അഹമ്മദിനെ കൈയാമം വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഹമ്മദിനെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം പിന്നീട് വിവാദമാകുകയും അന്താരാഷ്ട്ര തലത്തിൽ ചർച്ച ആകുകയുമായിരുന്നു. കുട്ടിയെ പൊതുസമൂഹത്തിൽ മോശക്കാരനായി ചിത്രീകരിച്ചതിന് ഇർവിങ് നഗരത്തിന്റെ അധികൃതർ 10 മില്യൺ ഡോളറും ഇർവിങ് ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്ട് ബോർഡ് അഞ്ചു മില്യൺ ഡോളറും നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ അഹമ്മദ് ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റിയുടെ ക്ഷണ പ്രകാരം ഫുൾ സ്‌കോളർഷിപ്പോടു കൂടി ഖത്തറിൽ പഠനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് അന്താരാഷ്ട്ര പ്രശസ്തി നേടിയ ക്ലോക്ക് ബോയിയെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ഫേസ് ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് തുടങ്ങിയവർ തങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കുകയും ആശംസ അറിയിക്കുകയും ചെയ്തിരുന്നു.