- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് പ്രവേശനം അനുവദിച്ചു; കരമാർഗവും ആകാശമാർഗവും പ്രവേശനം നവംബർ 8 മുതൽ
വാഷിങ്ടൻ: രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ച വിദേശ സഞ്ചാരികൾക്ക് നവംബർ എട്ടുമുതൽ രാജ്യത്ത് പ്രവേശിക്കാമെന്ന് യുഎസ്. കരമാർഗവും ആകാശമാർഗവും എത്തുന്നവർക്ക് പ്രവേശനമുണ്ട്. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസ് ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2020 മാർച്ച് മുതൽ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് യുഎസിൽ വിലക്കേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം, യുഎസിൽ എത്തുന്ന വിദേശികൾക്ക് കോവിഡ് പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ നവംബർ എട്ടുമുതൽ ഇവ പൂർണമായും ഒഴിവാകും.
Next Story