- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കക്കാർക്ക് ഗ്രാമങ്ങൾ മടുത്തു; ഭൂവിസ്തൃതിയുടെ 75 ശതമാനം വരുന്ന സ്ഥലത്ത് താമസിക്കുന്നത് 14 ശതമാനം ജനങ്ങൾ; സൗജന്യ ഭൂമിയും വീടും പലിശരഹിത വിദ്യാഭ്യാസ വായ്പയും ഒക്കെ നൽകി ഗ്രാമങ്ങൾ നിലനിർത്താൻ തീവ്രശ്രമം തുടങ്ങി
ന്യൂയോർക്ക്: സമ്പത്തിന്റെയും സൈനിക ശക്തിയുടെയും ശാസ്ത്രപുരോഗതിയുടെയും രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്കയെങ്കിലും അവിടുത്തെ ഗ്രാമങ്ങളിലെ ജനസംഖ്യ വൻ തോതിൽ കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ഗ്രാമങ്ങൾ മടുക്കുന്ന അമേരിക്കക്കാർ വർധിച്ച് വരുകയാണ്. ഇതിനെ തുടർന്ന് ഗ്രാമങ്ങളെ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്നവർ പെരുകി വരുന്നുമുണ്ട്. രാജ്യത്തെ ഭൂ വിസ്തൃതിയുടെ 75 ശതമാനം വരുന്ന സ്ഥലത്ത് താമസിക്കുന്നത് വെറും 14 ശതമാനം പേർ മാത്രമാണ്. തൽഫലമായി സൗജന്യഭൂമിയും വീടും പലിശരഹിത വിദ്യാഭ്യാസ വായ്പയും ഒക്കെ നൽകി ഗ്രാമങ്ങളിൽ ജനങ്ങളെ നിലനിർത്താൻ അധികൃതർ തീവ്രശ്രമം ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചില ഗ്രാമങ്ങളിലേക്ക് ജനത്തെ ആകർഷിക്കുന്നതിനായി അവർക്ക് 80,000 ഡോളർ വരെ മൂല്യമുള്ള ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. 1910ലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ജനസംഖ്യയുടെ 54 ശതമാനവും ഗ്രാമങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ 2010ൽ ഇത് വെറും 19 ശതമ
ന്യൂയോർക്ക്: സമ്പത്തിന്റെയും സൈനിക ശക്തിയുടെയും ശാസ്ത്രപുരോഗതിയുടെയും രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്കയെങ്കിലും അവിടുത്തെ ഗ്രാമങ്ങളിലെ ജനസംഖ്യ വൻ തോതിൽ കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ഗ്രാമങ്ങൾ മടുക്കുന്ന അമേരിക്കക്കാർ വർധിച്ച് വരുകയാണ്. ഇതിനെ തുടർന്ന് ഗ്രാമങ്ങളെ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്നവർ പെരുകി വരുന്നുമുണ്ട്. രാജ്യത്തെ ഭൂ വിസ്തൃതിയുടെ 75 ശതമാനം വരുന്ന സ്ഥലത്ത് താമസിക്കുന്നത് വെറും 14 ശതമാനം പേർ മാത്രമാണ്. തൽഫലമായി സൗജന്യഭൂമിയും വീടും പലിശരഹിത വിദ്യാഭ്യാസ വായ്പയും ഒക്കെ നൽകി ഗ്രാമങ്ങളിൽ ജനങ്ങളെ നിലനിർത്താൻ അധികൃതർ തീവ്രശ്രമം ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ചില ഗ്രാമങ്ങളിലേക്ക് ജനത്തെ ആകർഷിക്കുന്നതിനായി അവർക്ക് 80,000 ഡോളർ വരെ മൂല്യമുള്ള ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. 1910ലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ജനസംഖ്യയുടെ 54 ശതമാനവും ഗ്രാമങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ 2010ൽ ഇത് വെറും 19 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നാണ് റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ സില്ലോയിൽ നിന്നുമുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ യുഎസുകാർ ഗ്രാമങ്ങളെ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്നതിന് പലവിധ കാരണങ്ങളുണ്ട്. എന്നാൽ വർധിച്ച സാങ്കേതികവിപ്ലവത്തെ തുടർന്നുണ്ടായ വൻ തൊഴിലവസരങ്ങൾ നഗരങ്ങളിലാണ് ലഭ്യമാകുതെന്നതാണ് ഇതിനുള്ള പ്രധാന കാരണം.
ഇതിന് പുറമെ ഗ്രാമങ്ങളിലെ കൃഷി ആദായകരമല്ലാതായതും ഈ പലായനത്തിന് കാരണമായി വർത്തിക്കുന്നുണ്ട്. ആഗോളവൽക്കരണവും സ്വതന്ത്രവ്യാപാരവും നഗരങ്ങളിൽ അവസരങ്ങളുടെ പ്രളയം സൃഷ്ടിച്ചത് ഗ്രാമീണരെ നഗരങ്ങളിലേക്ക് കൂടുതലായി ആകർഷിക്കുന്നതിന് വഴിയൊരുക്കിയെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സ്റ്റീൽ, ഓട്ടോമൊബൈൽ, മറ്റ് വ്യവസയാങ്ങൾ എന്നിവയിലുണ്ടായ വികസനവും തൊഴിൽ സാധ്യതകളും കോളജ് വിദ്യാഭ്യാസമുള്ള യുവജനങ്ങളെ കൂടുതലായി നഗരങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. അവിടെ വച്ച് അവർ വിവാഹിതരാവുകയും കുട്ടികളും കുടുംബവുമായി നഗരങ്ങളിൽ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന പ്രവണത പെരുകുകയാണ്. തുടർന്ന് മിക്കവരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് വരാറില്ലെന്നും വിദഗ്ദ്ധർ എടുത്ത് കാട്ടുന്നു.
അമേരിക്കയിലെ വിവിധ ഗ്രാമങ്ങൾ ഇത്തരത്തിൽ ജനങ്ങളുടെ കൊഴിഞ്ഞ് പോകൽ ഭീഷണി നേരിടുന്നുണ്ട്. അതിലൊന്നാണ് മിന്നെസോട്ടയിലെ ഹാർമണി. ഇവിടെയുള്ളവരെ നിലനിർത്താനും പുതിയവരെ ആകർഷിക്കുന്നതിനുമായി ദി ഹാർമണി എക്കണോമിക് ഡെവപലപ് മെന്റ് അഥോറിറ്റി വീടുകൾ നിർമ്മിക്കുന്നതിനായി ഇൻസെന്റീവുകൾ നൽകി വരുന്നു. വമ്പിച്ച റിബേറ്റിൽ 5000 ഡോളർ മുതൽ 12,000 ഡോളർ വരെ വരുന്ന തുകയാണ് ലഭിക്കുന്നത്. ഇതിനായി പ്രായനിയന്ത്രണങ്ങളൊന്നുമില്ല. 2010ലെ സെൻസ് പ്രകാരം ഹാർമണിയിലെ ജനസംഖ്യ വെറും 1020 മാത്രമാണ്.
ലോവയിലെ മാർനെയിൽ നിന്നും വൻ തോതിൽ ജനം ടൗണുകളിലേക്ക് ചേക്കേറുന്നുണ്ട്. അതിനാൽ ഇവിടെക്ക് ആളുകളെ ആകർഷിക്കുന്നതിനായി 1200 സ്‌ക്വയർഫീറ്റ് വീട് നിർമ്മിക്കുന്നതിനായി സ്ഥലം തീർത്തുംസൗജന്യമായി നൽകി വരുന്നു. 2010ലെ സെൻസസ് പ്രകാരം ഇവിടെ വെറും 120 പേർ മാത്രമാണ് താമസിക്കുന്നത്.കൻസാസിലെ ട്രിബ്യൂണിൽ യുവജനങ്ങളെ പ ിടിച്ച് നിർത്തുന്നതിനായി 15,000ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോണുകൾ അഞ്ച് വർഷത്തേക്ക് നൽകി വരുന്നുണ്ട്.