വാഷിങ്ടൺ: ചെന്നെയിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ വാഗ്ദാനമായി അമേരിക്ക രംഗത്ത്.

ഇന്ത്യയെ പോലുള്ള ഒരു സുഹൃദ് രാജ്യത്ത് സംഭവിച്ച ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാർക് ടോണർ പറഞ്ഞു.

ഇന്ത്യ ഗവൺമെന്റുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും മാർക് അറിയിച്ചു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് അമേരിക്കൻ പൗരന്മാർക്കു വെള്ളപ്പൊക്ക കെടുതിയെക്കുറിച്ച് മുന്നറിയിപ്പു നൽകിയതായും മാർക് കൂട്ടിച്ചേർത്തു.