- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; നിരവധിപ്പേർ കൊല്ലപ്പെട്ടു, കുട്ടികളടക്കം 20 പേർക്ക് പരിക്ക്; അന്വേഷണം തുടങ്ങിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ
വാഷിങ്ടൻ: അമേരിക്കയിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി നിരവധിപ്പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്കോൻസെനിലെ മിലുവാകീയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായി.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകടത്തിനിടയാക്കിയ എസ്യുവി കാർ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. അതേസമയം മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തിവിട്ടിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ക്രിസ്മസിനു മുന്നോടിയായി യുഎസിൽ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.
Next Story