ഹൂസ്റ്റണില്‍ തോക്കുമായി കളിക്കുന്നതിനിടയില്‍ ഒരു വീട്ടിലെ രണ്ടു കുട്ടികള്‍ വെടിയേറ്റു മരിച്ചു
ഹൂസ്റ്റണ്‍ :ഹ്യൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ.ഒരാള്‍ അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു പോലീസ് പറയുന്നു, 17 വയസ്സുകാരന്റെ തോക്കില്‍ നിന്നും വെടിയേറ്റ് 11കാരനാണു കൊല്ലപ്പെട്ടത് ,പതിനേഴു ക്കാരന് പിന്നീട് സ്വന്തം ജീവന് എടുക്കുകയായിരുന്നു പോലീസ് പറയുന്നതനുസരിച്ച് എല്ലാം സംഭവിച്ചത് ഇങ്ങനെയാണ്: വടക്കുകിഴക്കന്‍ ഹൂസ്റ്റണിലെ ഹാര്‍ഡി സെന്റ് സമീപമുള്ള ആര്‍ട്ടോ സെന്റ് എന്ന സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ബന്ധുക്കളായ മറ്റ് മൂന്ന് കുട്ടികളുമായി ഒരു […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൂസ്റ്റണ്‍ :ഹ്യൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ.ഒരാള്‍ അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു പോലീസ് പറയുന്നു,
17 വയസ്സുകാരന്റെ തോക്കില്‍ നിന്നും വെടിയേറ്റ് 11കാരനാണു കൊല്ലപ്പെട്ടത് ,പതിനേഴു ക്കാരന് പിന്നീട് സ്വന്തം ജീവന് എടുക്കുകയായിരുന്നു
പോലീസ് പറയുന്നതനുസരിച്ച് എല്ലാം സംഭവിച്ചത് ഇങ്ങനെയാണ്:
വടക്കുകിഴക്കന്‍ ഹൂസ്റ്റണിലെ ഹാര്‍ഡി സെന്റ് സമീപമുള്ള ആര്‍ട്ടോ സെന്റ് എന്ന സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ബന്ധുക്കളായ മറ്റ് മൂന്ന് കുട്ടികളുമായി ഒരു 17 വയസ്സുകാരനും ഉണ്ടായിരുന്നു. പതിനേഴുകാരന് തന്റെ സഹോദരങ്ങളെ കാണിക്കാന്‍ തോക്ക് പുറത്തെടുത്തു.അബദ്ധത്തില്‍ ഇളയ കുട്ടികളില്‍ പത്തു വയസ്സുകാരന് ട്രിഗര്‍ വലിക്കുകയും 11 വയസ്സുള്ള ആണ്കുട്ടികു വെടിയേല്കുകയുമായിരുന്നു
സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു, 17കാരന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല.
പരിഭ്രാന്തനായ പതിനേഴുകാരന് തോക്കുമായി പുറത്തെ വനപ്രദേശത്തേക്ക് ഓടി. ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. പിന്നീട് പ്രാദേശിക ആശുപത്രിയില്‍ വച്ച് മരിച്ചു.
"ഇന്ന് രാത്രി ഈ കുടുംബത്തിന് ഇത് വളരെ ദാരുണമായ രംഗമാണ്," അസിസ്റ്റന്റ് ചീഫ് കീത്ത് സീഫസ് പറഞ്ഞു. 'ഞങ്ങളുടെ അനുശോചനം കുടുംബത്തെ അറിയിക്കുന്നു
കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബുധനാഴ്ച വൈകിയാണ് തോക്ക് വീടിനുള്ളില്‍ ഉണ്ടായിരുന്നതാണോ അതോ കൗമാരക്കാരന് മറ്റെവിടെയെങ്കിലും ലഭിച്ചതാണോയെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും സീഫസ് പറഞ്ഞു.