- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസിസിപ്പിയില്‍ ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്
മിസിസിപ്പി: ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസിസിപ്പിയിലെ വാറന്‍ കൗണ്ടിയില്‍ പുലര്‍ച്ചെ 12:40 ഓടെയുണ്ടായ അപകടത്തെക്കുറിച്ച് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചതായി മിസിസിപ്പി ഹൈവേ പട്രോള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്തര്‍സംസ്ഥാന പാത 20ല്‍ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ബസ് ഹൈവേയില്‍ നിന്ന് തെന്നി മറിയുകയായിരുന്നു. ബസ് റോഡില്‍ തെന്നിമറിയാന്‍ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എംഎച്ച്പി അറിയിച്ചു. വിക്സ്ബര്‍ഗിലെ മെറിറ്റ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍വെച്ചാണ് ഒരാള്‍ […]
മിസിസിപ്പി: ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസിസിപ്പിയിലെ വാറന്‍ കൗണ്ടിയില്‍ പുലര്‍ച്ചെ 12:40 ഓടെയുണ്ടായ അപകടത്തെക്കുറിച്ച് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചതായി മിസിസിപ്പി ഹൈവേ പട്രോള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്തര്‍സംസ്ഥാന പാത 20ല്‍ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ബസ് ഹൈവേയില്‍ നിന്ന് തെന്നി മറിയുകയായിരുന്നു. ബസ് റോഡില്‍ തെന്നിമറിയാന്‍ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എംഎച്ച്പി അറിയിച്ചു. വിക്സ്ബര്‍ഗിലെ മെറിറ്റ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍വെച്ചാണ് ഒരാള്‍ മരിച്ചത്. മറ്റ് 37 യാത്രക്കാരെ പരിക്കുകളോടെ വിക്സ്ബര്‍ഗിലെയും ജാക്സണിലെയും പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി. എംഎച്ച്പി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അപകടം നടന്നിടത്ത് മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍ പെട്ടില്ല.
മിസിസിപ്പി ഹൈവേ പട്രോളും കൊമേഴ്‌സ്യല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷനുമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.