- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആനന്ദ് ബസാര്‍ ആകര്‍ഷകമായി
ഡാളസ് :ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് വര്‍ഷം തോറും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാര്‍ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതല്‍ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തില്‍ (,7300 റഫ് റൈഡേഴ്സ് ട്രയല്‍,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ ആഘോഷിച്ചു വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു ബാനറും ദേശീയ പതാകകളും കൈകളിലേന്തി ആകര്‍ഷകമായ സ്വാതന്ത്ര ദിനപരേഡിനുശേഷം ചേര്‍ന്ന് പൊതുസമ്മേളനം ഇന്ത്യാ അമേരിക്ക ദേശീയ ഗാനാലാപത്തിനുശേഷം ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ .ഡി സി മഞ്ചുനാഥ് […]
ഡാളസ് :ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് വര്‍ഷം തോറും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാര്‍ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതല്‍ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തില്‍ (,7300 റഫ് റൈഡേഴ്സ് ട്രയല്‍,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ ആഘോഷിച്ചു
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു ബാനറും ദേശീയ പതാകകളും കൈകളിലേന്തി ആകര്‍ഷകമായ സ്വാതന്ത്ര ദിനപരേഡിനുശേഷം ചേര്‍ന്ന് പൊതുസമ്മേളനം ഇന്ത്യാ അമേരിക്ക ദേശീയ ഗാനാലാപത്തിനുശേഷം ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ .ഡി സി മഞ്ചുനാഥ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ഗാര്‍ലാന്‍ഡ് ,ഫ്രിസ്കോ സിറ്റി ഒഫീഷ്യല്‍സ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു
ഇന്ത്യാ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് മുന്‍ പ്രസിഡന്റ്മാരെ സമ്മേളനത്തില്‍ ആദരിച്ചു .നിലവിലുള്ള പുതിയ ഭാരവാഹികളെ പ്രസിഡന്റ് സുഷമ മല്‍ഹോത്ര പരിചയപ്പെടുത്തി.
കനിക കപൂര്‍ & റോബോ ഗണേഷ് എന്നിവരുടെ ആകര്‍ഷകമായ ഗാനാലാപനം , പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ടെക്സസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പേര് സ്വാതന്ത്രദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു