ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവര്‍ത്തകര്‍ , മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, ആതുര സേവന പ്രവര്‍ത്തകന്‍ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നും അര്‍ഹരെന്നു കണ്ടെത്തിയ ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവര്‍ത്തകര്‍) , ഐ വര്ഗീസ്(മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക ) എന്നിവരെ തിരഞ്ഞെടുത്തു. ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവന്‍ പോട്ടൂര്‍,എബ്രഹാം മാത്യൂസ് (കൊച്ചുമോന്‍ ), ലാലി ജോസഫ്:എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 6 നു ചേര്‍ന്ന ഐ പി സി എന്‍ റ്റി കമ്മിറ്റി അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു .അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തര്‍ക്കര്‍ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എന്‍ റ്റി.ഡിസംബര്‍ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകള്‍ അവാര്‍ഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ഡോ ഹരി നമ്പൂതിരി പറഞ്ഞു

മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് , ട്രഷറര്‍ ബെന്നി ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഡാളസ്സില്‍ ജനുവരി 26 നു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ (ഐ പി സി എന്‍ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളില്‍) പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷതയില്‍ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 പ്രവര്‍ത്തന സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് ചടങ്ങു സംഘടിപ്പിക്കുന്നത് .

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേര്‍ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്.സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് കൈയയച്ച് സഹായിക്കാന്‍ മലയാളികള്‍ അതിനൊക്കെ നേതൃത്വം നല്‍കിയവരെ ആദരിക്കുന്നത് നമ്മുടെ കടമയാണ്. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്ളതിനാല്‍ തങ്ങളുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കാന്‍ മലയാളികള്‍ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.

ജനുവരി 31 ലെ മാധ്യമ സമ്മേളനം വിജയപ്രദമാകുന്നതിനു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് , ട്രഷറര്‍ ബെന്നി ജോണ്‍ സംഘടനാ ഭാരവാഹികളായടി സി ചാക്കോ, സാം മാത്യു ,പ്രസാദ് തിയോടിക്കല്‍ , തോമസ് ചിറമേല്‍ , അനശ്വര്‍ മാംമ്പിള്ളി ,സിജുവി ജോര്‍ജ്, രാജു തരകന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി