ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും, മറ്റു വിവിധ ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെ, ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം മണ്ഡല കാല മഹോത്സവം സംഘടിപ്പിക്കുന്നു. അയ്യപ്പ പൂജ, മ്യൂസിക് കണ്‍സര്‍ട്ട്, ഹരിവരാസനം നൃത്തം, കഥകളി എന്നീ വിവിധങ്ങളായ പരിപാടികളോടെ ഗ്ലെന്‍ ഓക്‌സ് ഹനുമാന്‍ മന്ദിറില്‍ (79-15, 254th Street, Glen Oaks, NY 11004) വെച്ച് വൈകീട്ട് 4 മണി മുതല്‍ 8 മണിവരെയാണ് മഹോത്സവം നടത്തപ്പെടുന്നത്.

അന്നേ ദിവസം വൈകിട്ട് 4 മണി മുതല്‍ 5.30 വരെ അഭിഷേകം, പൂജ, അലങ്കാരം എന്നിവ മഹാദേവന്‍ ശര്‍മ്മ, ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു. നെയ്യഭിഷേകം നടത്തുവാന്‍ താല്പര്യമുള്ളവര്‍ പേരും നാളും പറഞ്ഞ് നെയ്യ് മഹാദേവന്‍ ശര്‍മ്മയെ ഏല്പിക്കേണ്ടതാണ്.

5.30 മുതല്‍ 6.45 വരെ അനിത കൃഷ്ണ ഗ്രൂപ്പിന്റെ ഭക്തിഗാന സുധ. സതീഷ് കാലാത്ത് എഴുതിയിട്ടുള്ള കൃഷ്ണകൃപാ കൃതികളും, അയ്യപ്പ ഗാനങ്ങളും ആലപിക്കും. പങ്കെടുക്കുന്നവര്‍: ന്യൂജെഴ്‌സിയില്‍ നിന്നുള്ള അനിത കൃഷ്ണ, ഡിട്രോയിറ്റില്‍ നിന്നുമുള്ള ജ്യോതി & നന്ദിത വെളുത്താക്കല്‍, സതീഷ് മമ്പടത്ത് (ഫ്‌ലൂട്ട്), സാകേത് നാരായണന്‍ (വയലിന്‍), ദീപന്‍ സ്വാമി (തബല), സതീഷ് കാലാത്ത്, (മൃദംഗം) എന്നിവരാണ്.

6.45 മുതല്‍ 7 വരെ ഹരിവരാസനം നൃത്താവിഷ്‌കാരം (അര്‍ച്ചിത)

7 മുതല്‍ 8 വരെ കഥകളി - പൂതനാമോക്ഷം (ലളിതാംബിക, ഗീതു ജയദേവ്, മിസൗറി)8 മുതല്‍ 8.30 മഹാ പ്രസാദ വിതരണം, അന്നദാനം.

ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം സംഘടിപ്പിക്കുന്ന ഈ മണ്ഡല മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും ഹൃദ്യമായ സ്വാഗതം.

പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഗോപിനാഥ് കുറുപ്പ് (അയ്യപ്പ സേവാസംഘം പ്രസിഡന്റ്) 845 548 3938.

രഘുവരന്‍ നായര്‍ (സെക്രട്ടറി) 917 691 6622.

കുന്നപ്പള്ളി രാജഗോപാല്‍ (ട്രഷറര്‍) 917 444 0466.

വനജ നായര്‍ (കെഎച്ച്എന്‍എ ചെയര്‍പേഴ്‌സണ്‍) 516 993 1599

ബാലകൃഷ്ണന്‍ നായര്‍ (347) 828 6596

സതീഷ് കാലാത്ത് (516) 589 0669

ഡോ.ഉണ്ണിക്കൃഷ്ണന്‍ തമ്പി (516) 395 1835

സഹൃദയന്‍ പണിക്കര്‍ (631) 225 6326

മഹാദേവന്‍ ശര്‍മ്മ (718) 288 2209

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍