ചിക്കാഗോയില്‍ അമേരിക്കന്‍ കൊച്ചി കൂട്ടായ്മ 2025

ചിക്കാഗോ:

തേവര സെക്രഡ് ഹാര്‍ട്ട് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന AASH നോര്‍ത്ത് അമേരിക്കയും അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച അമേരിക്കന്‍ കൊച്ചി കൂട്ടായ്മ 2025 ചിക്കാഗോയില്‍ വന്‍ വിജയം നേടി.സെപ്റ്റംബര്‍ 7-ന് ഇലിയോണിസിലെ ഫോര്‍ പോയിന്റ്‌സ് ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന പരിപാടി അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരു വിശിഷ്ട സംഗമമായി.

ചടങ്ങിന്റെ ഉദ്ഘാടനം മുന്‍ പ്രിന്‍സിപ്പലും വൈദീകനുമായ ഡോ. റവ. ഫാ. ജോണ്‍സണ്‍ (പ്രസാന്ത്) പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മുഖ്യപ്രഭാഷകനായ അദ്ദേഹം സെക്രഡ് ഹാര്‍ട്ട് അലുംനി അസോസിയേഷന്‍, അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബ് ഷിക്കാഗോ, IDF USA എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. മാറുന്ന കൊച്ചിയെയും കോളേജിന്റെ ഓര്‍മ്മകളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗ് രോദോ സ്വാഗതം ചെയ്ത് ചടങ്ങിന് തുടക്കം കുറിച്ചു. അനു ജോര്‍ജ്ജ് പരിപാടിയുടെ അവതാരകയായി, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ജോര്‍ജ് പാലാമറ്റം, സെസില്‍ ജോസഫ്, തോമസ് എബ്രഹാം, കവിത തര്യന്‍, ബിജു തോമസ്, പ്രിന്‍സ് മാഞ്ഞൂരാന്‍, തോമസ് ചിറമ്മേല്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി . അലന്‍ ജോര്‍ജ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി, ഭാവിയിലും തുടര്‍പിന്തുണ അഭ്യര്‍ത്ഥിച്ചു.സംഗീത പരിപാടിയും തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴവും സംഗമത്തിന് ആഘോഷഭാവം നല്‍കി. അടുത്ത വര്‍ഷത്തെ സംഗമത്തിനായി വീണ്ടും ഒന്നിച്ചുകൂടാന്‍ അംഗങ്ങള്‍ തീരുമാനിച്ച് പരിപാടി സമാപിച്ചു