ഹൂസ്റ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണിലെത്തി നവംബര്‍ 21 നു വ്യാഴാഴ്ച രാവിലെ ഹൂസ്റ്റണില്‍ നിര്യാതനായ റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോന്‍ - 69 വയസ്സ്) പൊതുദര്‍ശനം നവംബര്‍ 24 നു ഞായറാഴ്ച വൈകുന്നേരം നടത്തപ്പെടും. സംസ്‌കാരം പിന്നീട് റാന്നി നസ്റേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തുന്നതാണ്.

റാന്നി അങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും മഹിളാ കോണ്‍ഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മേഴ്സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ.

മകന്‍: മെവിന്‍ ജോണ്‍ എബ്രഹാം, ഹൂസ്റ്റണ്‍ ( മലയാളി അസ്സോസിയേഷാന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ സെക്രട്ടറി)

മകള്‍ : മെര്‍ലിന്‍ (ബഹ്‌റിന്‍)

മരുമക്കള്‍ : അജിഷ് ചെറിയാന്‍ (ബഹ്‌റിന്‍) ലിനി മെവിന്‍ (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : ജോഹന്‍ അജിഷ്, ജോന അജിഷ്, എഡ്രിയല്‍ മെവിന്‍

സഹോദരങ്ങള്‍ : പരേതയായ ഏലിയാമ്മ വര്‍ഗീസ് ,

മേരിക്കുട്ടി സൈമണ്‍, ലീലാമ്മ വര്ഗീസ്, ജോണ്‍സന്‍ ജോണ്‍ (ഹൈ ടെക് ഇലക്ട്രോണിക്‌സ് - റാന്നി) ഫിലിപ്പ് ജോണ്‍ (പിക്ചര്‍ വേള്‍ഡ് സ്റ്റുഡിയോസ് - റാന്നി )

പൊതുദര്‍ശനം: നവംബര്‍ 24 നു ഞായറാഴ്ച വൈകുന്നേരം 4:30 മുതല്‍ 7 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവലായത്തില്‍ ( 12803, Sugar Ridge Blvd, Stafford, Tx 77477)

പരേതന്റെ വിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ), ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ( എച്ച്ആര്‍എ) തുടങ്ങിയ സംഘടനകള്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മെവിന്‍ ജോണ്‍ എബ്രഹാം - 832 679 1405