- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി
രാജൂ തരകന്‍
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍, ഡാളസില്‍ വച്ചു നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷപ്രസംഗകന്‍ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥിയായിരിക്കും.
വടക്കേ അമേരിക്കയില്‍ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയില്‍ സാഹിത്യ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവര്‍ത്തനമേഖലയില്‍ വളരെ സജീവമായ ഡാളസ് ചാപ്റ്റര്‍, മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാദ്ധ്യമ സെമിനാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ മാസം നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കല്‍(പ്രസിഡന്റ്), രാജൂ തരകന്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തില്‍ പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതാണ്. സഭാവ്യത്യാസമില്ലാതെ ദൈവവചന സ്‌നേഹികളായ ഏവരെയും ഈ സമ്മേളനത്തിലേയ്ക്ക് ഇതിന്റെ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.