- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഹൂസ്റ്റണ്‍ ഓണാഘോഷ സമാപനം നിറക്കൂട്ടാക്കുവാന്‍ സെപ്റ്റംബര്‍ 20 ന് സ്പാര്‍ക്ക് ഓഫ് കേരളാ സ്റ്റേജ് ഷോ
ജിന്‍സ് മാത്യു റാന്നി,റിവര്‍സ്റ്റോണ്‍
ഹൂസ്റ്റണ്‍: മലയാളി കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഫൗണ്ടേഷന്‍ അണിയിച്ചൊരുക്കുന്ന സ്പാര്‍ക്ക് ഓഫ് കേരള ഉല്‍സവ തിമിര്‍പ്പോടെ ഹൂസ്റ്റണിലേക്ക്.ചാരിറ്റി കര്‍മ്മ പദ്ധതിയുമായി സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റ് ആഭിമുഖ്യത്തിലാണ് ഈ മാസം 20 ശനിയാഴ്ച്ച വൈകുന്നേരം സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നത്.അഫ്‌സല്‍,സ്വാസിക,മോക്ഷ എന്നിവര്‍ നയിക്കുന്ന താരനിര എത്തുന്നതോട് കൂടി ഹൂസ്റ്റണ്‍ മലയാളികളുടെ ഓണാഘോഷ സമാപനം കളര്‍ ഫുള്‍ ആകുന്നുവെന്ന് ഉറപ്പാണ്.
പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍,നര്‍ത്തകിയും മലയാളം,തമിഴ് ഭാഷാ സിനിമകളിലെ പ്രമുഖ നടിയുമായ സ്വാസിക,ഭരത നാട്യ നര്‍ത്തകിയും ബംഗാളില്‍ നിന്ന് മലയാളത്തില്‍ എത്തി തിളങ്ങുന്നു നായികയായ മോക്ഷയും എന്നിവര്‍ നേതൃത്വം നല്‍കുന്ന 12 അഗ ടിം നോര്‍ത്ത് അമേരിക്കയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ലൈവ് ഓര്‍ക്കസ്ട്രയായി എത്തി ചേരുന്ന അഫ്‌സലിനോടൊപ്പം പിന്നണി ഗായിക അഖില ആനന്ദ്,ടെലിവിഷന്‍ സ്റ്റേജ് ഷോകളിലെ നിറ സാന്നിദ്യം നസീര്‍,മിന്നലേ എന്നിവര്‍ കൂടി ചേരുന്നത് ഹൂസ്റ്റണ്‍ മലയാളില്‍ക്കയില്‍ തരംഗമാകുന്നുവെന്ന് ഉറപ്പാണ്.ഗായികയും അനുഗ്രഹിത വയലിനിസ്റ്റ് വാദകയുമായ വേദ മിത്ര പരിപാടികളുടെ മറ്റൊരു ആകര്‍ഷണമാണ്.
സെന്റ് മേരീസ് ദേവാലയത്തിന്റ ചാരിറ്റി ഫണ്ട് ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ മെഗാ സ്റ്റേജ് ഷോ ഇവന്റിന് ഹൂസ്റ്റണിലെ എല്ലാവരുടെയും സാന്യധ്യ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ഇടവക വികാരി ഫാദര്‍ ദാനിയേല്‍ എം ജോണ്‍,സെക്രട്ടറി ഷെല്‍ബി വര്‍ഗീസ്,ട്രഷറര്‍ അലക്‌സ് തെക്കേതില്‍,പ്രോഗ്രാം കണ്‍വീനര്‍ ബോബി ജോര്‍ജ്,ജോയിന്റ് കണ്‍വീനര്‍ ജിന്‍സ് മാത്യു,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലിജി മാത്യു എന്നിവര്‍ അറിയിച്ചു.