ഡാളസ് :നേഴ്‌സസ് വീക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT) സംഘടിപ്പിച്ച നാഷണല്‍ നേഴ്‌സസ് വീക്ക് സെലിബ്രേഷന്‍ തികച്ചും പ്രൗഡ്ഢ ഗംഭീരമായി.1995 മുതല്‍ ദേശീയ നേഴ്‌സസ് ഡേ ആഘോഷിക്കുന്ന മെയ് മാസത്തില്‍ തന്നെ നേഴ്‌സസ് വാരമായി IANANT ആഘോഷം നടത്തി പോരുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങള്‍ പരിഗണിച്ച് ലൈഫ് ടൈം അച്ചിവ്‌മെന്റ് അവാര്‍ഡും നല്‍കി പോരുന്നു .ശ്രീമതി. അന്നമ്മ മാത്യു ഇത്തവണത്തെ ലൈഫ് ടൈം അച്ചിവ്‌മെന്റ് ഐനെന്റ് അവാര്‍ഡിന് അര്‍ഹയായി. കൂടാതെ അഡ്വാന്‍സ് പ്രാക്ടീസ് നേഴ്‌സ് ഓഫ് ദി ഇയര്‍ (Advance practice nurse of the year)അവാര്‍ഡും, നേഴ്‌സ്ഓഫ് ദി ഇയര്‍ (Nurse of the year)അവാര്‍ഡും,

നേഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍ ( Nurse leader of the year ) അവാര്‍ഡും നേഴ്‌സസ് വീക്ക് സെലിബ്രേഷനില്‍ നല്‍കുകയുണ്ടായി. അഡ്വാന്‍സ് പ്രാക്ടീസ് നേഴ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ജയ്‌സി സോണിയും, നേഴ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ടിറ്റി തോമസും,നേഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ജയ്‌മോള്‍ ശ്രീധറും അര്‍ഹയായി. പരിപാടിയുടെ മുഖ്യാഥിതി നൈന പ്രസിഡന്റ് ഉമാ മഹേശ്വരി വേണു ഗോപാല്‍ ആയിരുന്നു. ഐനെന്റ് പ്രസിഡന്റ് മഹേഷ് പിള്ള, വൈസ്. പ്രസിഡന്റ് ഏയ്ഞ്ചല്‍ ജ്യോതി, സെക്രട്ടറി എലിസബത് ആന്റണി, ട്രഷറര്‍ സൂസമ്മ എബ്രഹാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.മുന്‍ പ്രസിഡന്റ് മാരായ ജാക്കി മൈക്കള്‍, ആലിസ് മാത്യു, റിനെ ജോണ്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.റിദം ഓഫ് ഡാന്‍സ് സ്‌കൂളിന്റെ ഡാന്‍സുകളും അനിത എബ്രഹാംമിന്റെ നൃത്തവും, ഡിജെ ക്രീയേഷന്റെ ബാനറിര്‍ ദീപാ ഫ്രാന്‍സിസ്, ടോം ജോര്‍ജ്, ജെയ്‌സണ്‍ ആലപാടന്‍ എന്നിവര്‍ നയിച്ച ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി.അവാര്‍ഡ് കമ്മിറ്റിക്കായി ജൂലി വര്‍ക്കി പ്രവര്‍ത്തിച്ചു. പരിപാടിയുടെ അവതാരിക സിജി സാജുവായിരുന്നു.

( അനശ്വരം മാമ്പിള്ളി )