ഡോ അഞ്ചു ബിജിലി

സാക്‌സി(നോര്‍ത്ത് ടെക്‌സാസ്): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (IPC NT) ഭാരവാഹികളുടെ യോഗം സാക്‌സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്‌സ്പ്രസ് റെസ്റ്റോറന്റില്‍ വെച്ച് നവംബര്‍ 19 ബുധനാഴ്ച വൈകീട്ട് ചേര്‍ന്നു. പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ക്ലബ്ബിന്റെ മാധ്യമ-സാമൂഹിക ഇടപെടലുകള്‍ വിലയിരുത്തി.അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും ആസൂത്രണം ചെയ്തതായി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കമ്മിറ്റി ജനുവരി മുതല്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. പുതിയ നേതൃത്വത്തിന് കഴിഞ്ഞ കമ്മിറ്റി എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

നോര്‍ത്ത് ടെക്‌സാസിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്, ഇന്ത്യന്‍ സമൂഹത്തിലും മാധ്യമ മേഖലയിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഒരു പ്രമുഖ സംഘടനയാണെന്നും അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിന് പുതിയ ദിശാബോധം നല്‍കുമെന്നും സെക്രട്ടറി സാം മാത്യുപറഞ്ഞു

പി.പി. ചെറിയാന്‍, ബിജിലി ജോര്‍ജ്, സാം മാത്യു, അനശ്വര്‍ മാമ്പിള്ളി, സിജു വി. ജോര്‍ജ്, ഡോ. അഞ്ചു ബിജിലി, തോമസ് ചിറമേല്‍, രാജു തരകന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. .