കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങുകള്‍ അന്തരിച്ച പത്രാധിപനും, എഴുത്തുകാരനുമായ എം.ടി. വാസുദേവന്‍ നായര്‍, പ്രശസ്ത പത്ര പ്രവര്‍ത്തകനായിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍, പ്രമുഖ ഗായകനായിരുന്ന പി. ജയചന്ദ്രന്‍ എന്നിവരെ മാതൃഭൂമി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ഡി. പ്രേമേഷ് കുമാര്‍ അനുസ്മരിച്ചാദരിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിലവിളക്കു കൊളുത്തി മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തനം ലോകമാകമാനം വെല്ലുവിളി നേരിടുന്ന സമയമാണ് ഇതെന്നും, ഈ വെല്ലുവിളികള്‍ നേരിടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബോധവാന്മാരായിരിക്കണം എന്ന് വി. ഡി. സതീശന്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ വേറൊരു ഫോര്‍മുലയില്‍ ഇപ്പോഴും തുടരുകയാണ്. അന്ന് ഏകാപാധിപതികള്‍ നടത്തി വന്നത് ഇപ്പോള്‍ മറ്റൊരു തലത്തില്‍ തുടരുകയാണ്. ഔദോഗിക മാധ്യമങ്ങളുടെ കൂടെ നില്‍ക്കാത്തവര്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു,

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ (സാമുവേല്‍ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസര്‍ കെ.വി. തോമസ്, ഹൈബി ഈഡന്‍ എം പി, എം എല്‍ എ മാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്, റോജി എം ജോണ്‍, മാണി സി കാപ്പന്‍ , ടി ജെ വിനോദ് , കെ ജെ മാക്‌സി, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ , കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടര്‍, മനോരമ ന്യൂസ്, സാജ് എര്‍ത്ത് റിസോര്‍ട് ഉടമകള്‍ സാജന്‍, മിനി സാജന്‍, സുമേഷ് അച്ചുതന്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്‍, ദിലീപ് വെര്ഗീസ് , അനിയന്‍ ജോര്‍ജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തനിമയാര്‍ന്ന പ്രത്യേക ഫ്യൂഷന്‍ നൃത്തത്തോടെ തുടങ്ങിയ പരിപാടികള്‍, ഗായിക അമൃത രാജനും, സ്റ്റാര്‍ സിംഗര്‍ പ്രതിഭകളും അണി നിരന്ന സംഗീത സായാഹ്നവും ചടങ്ങിന് കൂടുതല്‍ മിഴിവ് നല്‍കി. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം ആശംസിച്ചചടങ്ങില്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അധ്യക്ഷ പ്രസംഗം നടത്തി. കേരളത്തില്‍ ഈ മാധ്യമ പുരസ്‌കാരം നടത്തുന്നതിന്റെ പ്രേത്യേകതകളെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. 2025 ഒക്ടോബറില്‍ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറെന്‍സിലേക്ക് എല്ലാരേയും സ്വാഗതം ചെയ്യുകയുണ്ടായി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപാദിച്ചു. , അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് ജോസഫ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര, ബിജു കിഴക്കേക്കൂറ്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മാസ്റ്റര്‍ ഓഫ് സെറിമണി ആയി രാജേഷ് കേശവ് , ഒപ്പം ആശ മാത്യു എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിച്ചു

ഈ ചടങ്ങിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രായോജകര്‍ ആയിരുന്നത് പ്ലാറ്റിനം മെയിന്‍ ഇവന്റ് സ്‌പോണ്‍സര്‍ ആയിരുന്ന സാജന്‍, മിനി സാജന്‍, കൂടാതെ വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നെടിയകാലയില്‍, ബിലീവേഴ്സ് ചര്‍ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു ഫാദര്‍ സിജോ പന്തപ്ലാക്കല്‍, ബെറാക്ക എലീറ്റ് എഡ്യൂക്കേഷന്റെ മാനേജിങ് ഡയറക്ടര്‍ റാണി തോമസ്, നോഹ ജോര്‍ജ് ഗ്ലോബല്‍ , കൊളിഷന്‍, ജോണ്‍ പി ജോണ്‍,കാനഡ, ദിലിപ്-കുഞ്ഞുമോള്‍ വെര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ബിനോയ് തോമസ്, ജെയിംസ് ജോര്‍ജ്, സജിമോന്‍ ആന്റണി, ജോണ്‍സന്‍ ജോര്‍ജ്, ജിജു കുളങ്ങര, വിജി എബ്രഹാം എന്നിവരാണ്.

ചടങ്ങിലെ ഏറ്റവും വലിയ അവാര്‍ഡ് ആയ മാധ്യമശ്രീ അവാര്‍ഡ് ആര്‍.ശ്രീകണ്ഠന്‍ നായര്‍ മാനേജിംഗ് ഡയറക്ടര്‍, ഫ്ളവേഴ്സ് ടി,വി, ചീഫ് എഡിറ്റര്‍ 24 ന്യൂസ് അര്‍ഹനായി. മാധ്യമ രംഗത്തെ കുലപതികളും, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും നിറഞ്ഞ വേദിയില്‍ വച്ച് പ്രൊഫെ കെ.വി.തോമസ് മാധ്യമശ്രീ അവാര്‍ഡ് ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കു നല്‍കി. ബിലീവേഴ്സ് ചര്‍ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു ഫാദര്‍ സിജോ പന്തപ്ലാക്കല്‍ പ്രശസ്തിപത്രം ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കു കൈമാറി. ഒരു ലക്ഷം രൂപയുടെ പാരിതോഷികം സാജ് എര്‍ത്തു റിസോര്‍ട്ടിന്റെ സാജന്‍ വര്ഗീസും മിനി സാജനും ചേര്‍ന്ന് ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കു കൈമാറി.

മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് രഞ്ജിത്ത് രാമചന്ദ്രന്‍, ന്യൂസ് 18 കേരളം കരസ്ഥമാക്കി.

മികച്ച വാര്‍ത്താ നിര്‍മ്മാതാവിനുള്ള പുരസ്‌കാരം അപര്‍ണ യു. റിപ്പോര്‍ട്ടര്‍, മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആയി ടോം കുര്യാക്കോസ് ന്യൂസ് 18 കേരളം, മികച്ച വാര്‍ത്താ ക്യാമറമാന്‍ സിന്ധുകുമാര്‍, ചീഫ് ക്യാമറാമാന്‍ മനോരമ ന്യൂസ് ടിവി. മികച്ച വാര്‍ത്താ വീഡിയോ എഡിറ്റര്‍ ലിബിന്‍ ബാഹുലേയന്‍, ഏഷ്യാനെറ്റ് ന്യൂസ്, വാര്‍ത്താ ചാനലുകള്‍ക്ക് പിന്നിലുള്ള മികച്ച സാങ്കേതികത്വത്തിനുള്ള ക്രിയേറ്റീവ് വ്യക്തി എന്ന നിലയില്‍ അജി പുഷ്‌കര്‍ റിപ്പോര്‍ട്ടര്‍ ടി.വി ക്കു അംഗീകാരം ലഭിച്ചു.

മികച്ച എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം കാറ്റഗറിയില്‍ ഏറ്റവും മികച്ച സംഗീതാത്മക പ്രോഗ്രാമായി സ്റ്റാര്‍ സിംഗര്‍ക്കും അതിന്റെ നിര്‍മാതാവ് സെര്‍ഗോ വിജയരാജിനും, ഏഷ്യാനെറ്റ് അവാര്‍ഡ് ലഭിച്ചു. സ്റ്റാര്‍ സിംഗേഴ്സില്‍ വിജയികളായ എല്ലാവരും അവാര്‍ഡ് സ്വീകരിക്കുവാനായി സെര്‍ഗോയോടൊപ്പം വേദിയില്‍ എത്തി. മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍ അച്ചടി ഷില്ലര്‍ സ്റ്റീഫന്‍, മനോരമ ന്യൂസ്. മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍. സുധര്‍മ്മദാസ് കേരളം കൗമുദി.

മികച്ച യുവ മാധ്യമ പ്രവര്‍ത്തകന്‍ ഗോകുല്‍ വേണുഗോപാല്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കാലിക്കറ്റ് ബ്യൂറോ, ജനം ടി.വി. യുവ മാധ്യമപ്രവര്‍ത്തക അമൃത എ.യു മാതൃഭൂമി ന്യൂസ്. മികച്ച ആര്‍.ജെ ആയി ആര്‍ ജെ ഫസലു HIT-FM ദുബായി, ഏറ്റവും പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച പ്രസ് ക്ലബ് ആയി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പരാമര്‍ശം അഭിജിത്ത് രാമചന്ദ്രന്‍ ഹെഡ്, എസിവി ന്യൂസ് പ്രത്യേക ജൂറി പരാമര്‍ശം രാജേഷ് ആര്‍.നാഥ്, നീര്‍മ്മാതാവ് ഫ്ളവേഴ്സ് ടി. വി. കൂടാതെ നോര്‍ത്തമേരിക്കയിലെ ആദ്യത്തെ പത്രം 'പ്രഭാതം' പ്രസാധകന്‍ ഡോ. ജോര്‍ജ് മരങ്ങോലിയെ അമേരിക്കയിലെ മാധ്യമരംഗത്തെ 'വഴികാട്ടി' എന്ന നിലയില്‍ ആദരിച്ചു.

ചടങ്ങില്‍ മാധ്യമ രംഗത്തെ നിരവധി അതികായരെ 'പയനിയര്‍' അവാര്‍ഡ് നല്‍കി ആദരിച്ചു. സി.എല്‍. തോമസ്, ഡയറക്ടര്‍, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍, ഏഷ്യാനെറ്റിന്റ പേഴ്‌സി ജോസഫിനെ തന്റെ 30 വര്‍ഷത്തെ ടെലിവിഷന്‍ വിഷ്വല്‍ എഫ്ഫക്റ്റ് രംഗത്തെ പ്രഗല്‍ഭ്യത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി, എന്‍. പി. ചന്ദ്രശേഖരന്‍ ഡയറക്ടര്‍, ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് കൈരളി ന്യൂസ് , 35 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തിനു പി.ശ്രീകുമാര്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ ജന്മഭൂമി എന്നിവര്‍ക്കും പയനിയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ വര്‍ഷം ആദ്യമായി കേരള മീഡിയ അക്കാദമിയെ ആദരിക്കുവാനും അതിന്റെ ചെയര്‍മാന്‍ ആര്‍.എസ്. ബാബുവിനെ മാധ്യമരംഗത്തെ അതികായന്‍ എന്ന നിലയില്‍ മൊമെന്റോ നല്‍കിയും, ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക്രു ഒരു ലക്ഷം രൂപ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വകയായി നല്‍കുകയും ആര്‍.എസ്. ബാബുവിനെ പൊന്നാട അണിയിച്ചും ആദരിച്ചു.

ഔദോഗിക പരിപാടികള്‍ക്ക് ശേഷം പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ അബ്ബാസിന്റെ നെത്ര്വത്വത്തില്‍ നൃത്തവും, അമൃത രാജന്റെ ഗാനമേളയും ഉണ്ടായിരുന്നു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിഭവ സമൃദ്ധമായ വിരുന്നോടു കൂടി പരിപാടിക്ക് സമാപനമായി. ഗോകുലം കണ്‍വന്‍ഷന്‍ സെന്റര് നിറഞ്ഞു കവിഞ്ഞ സദസ്സിനു ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള നന്ദി അറിയിച്ചു.