- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുത്തു
ഗാര്‍ലാന്‍ഡ് :ഇന്ത്യാ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 8 ഞായറാഴ്ച ഡാളസ് കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു . സെക്രട്ടറി ജേക്കബ് സൈമണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും മുന്‍ യോഗ തീരുമാനങ്ങള്‍ അവലോകനം ചെയ്യുകയും അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികളോടെ റിപ്പോര്‍ട്ട് പാസാക്കാമെന്ന് രമണി കുമാര്‍ നിര്‍ദ്ദേശിക്കുകയും പി സി മാത്യു പിന്താങ്ങുകയും ചെയ്തു.
അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ ട്രഷറര്‍ ടോമി നെല്ലുവേലില്‍ പ്രവര്‍ത്തന ബാലന്‍സ് സഹിതം അവതരിപ്പിച്ചു.പുരുഷന്മാരുടെ റസ്റ്റ് റൂം പദ്ധതി രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ നേത്ര്വത്വം നല്‍കിയ നെബു കുര്യാക്കോസിനെ യോഗം അനുമോദിച്ചു.
നിലവിലെ പ്രസിഡന്റ് ഷിജു എബ്രഹാമിനെ 'എക്സ് ഒഫീഷ്യല്‍' ആയി തിരഞ്ഞെടുക്കാന്‍ ജനറല്‍ ബോഡി ഐകകണ്ഠേന തീരുമാനിച്ചു.2025-26 ലേക്കുള്ളപുതിയ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പ് നടത്തി.ഷിജു എബ്രഹാം (മുന്‍ പ്രസിഡന്റ് ),ജേക്കബ് സൈമണ്‍,സിജു വി ജോര്‍ജ്ജ്,മാത്യു നൈനാന്‍,ടോമി നെല്ലുവേലില്‍,നെബു കുര്യാക്കോസ്,പി.ടി. സെബാസ്റ്റ്യന്‍,റോയ് കൊടുവത്ത്,തോമസ് ഈശോ,ഷിബു ജെയിംസ് എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.യോഗം വൈകിട്ട് 7 മണിക്ക് അവസാനിച്ചു