ന്യൂയോര്‍ക്ക്: ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണില്‍ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

ഇതുവരെ നടന്നിട്ടുള്ള കോണ്‍ഫ്രന്‍സുകളുടെ കണ്‍വീനര്‍, സെക്രട്ടറി, ട്രഷറര്‍, യൂത്ത് കോര്‍ഡിനേറ്റര്‍, ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ തങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുള്ള കോണ്‍ഫറന്‍സുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കത്തക്ക വിധം അനുഭവങ്ങളോ ഫോട്ടോകളോ കൈവശമുള്ളവര്‍ അയച്ചുതന്നാല്‍ സുവനീറില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

ഫുള്‍ പേജ് 500 ഡോളര്‍, അര പേജ് 300 ഡോളര്‍, ബാക്ക് കവര്‍ പേജ് 5000 ഡോളര്‍, ഇന്‍സൈഡ് കവര്‍ പേജ് 3000 ഡോളര്‍ എന്നീ നിരക്കുകളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കും. ഫുള്‍ പേജ് പരസ്യം 25.2 സെ.മീ ഉയരവും ഹാഫ് പേജ് 16.5 സെ.മീ വീതിയിലും, ഹാഫ് പേജ് പരസ്യം 12.6 സെ.മീ ഉയരവും 16.5 സെ.മീ വീതിയിലും ആണ് നല്‍കേണ്ടത്.

പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും 2025 മാര്‍ച്ച് 31ന് മുമ്പായി ipcfc.souvenir@gmail.com എന്ന ഈമെയില്‍ അഡ്രസ്സില്‍ അയച്ചു തരണം. പരസ്യങ്ങളുടെ ചെക്കുകള്‍ IPC Family Conference എന്ന പേരില്‍ ട്രഷറാറുടെ വിലാസത്തില്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജന്‍ ആര്യപ്പള്ളില്‍ (ചീഫ് എഡിറ്റര്‍) - (678) 571- 6398

നിബു വെള്ളവന്താനം (അസോസിയേറ്റ് എഡിറ്റര്‍) - (516) 643 - 3085

ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി) - (405) 204 - 4131

- നിബു വെള്ളവന്താനം

നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍