- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
അക്ഷരശ്ലോക സദസ്സ് ഈ ശനിയാഴ്ച, മുന്‍ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയില്‍ മുഖ്യാതിഥി
പി പി ചെറിയാന്‍
അക്ഷരശ്ലോക സദസ്സ് ഈ ശനിയാഴ്ച സൂം വഴി നടക്കും. മലയാള ശ്ലോകങ്ങളാണ് സദസ്സില്‍ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ജോയ് വാഴയില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ മോഡറേറ്ററായി ഉമേഷ് നരേന്ദ്രന്‍ ഉണ്ടാകും. സദസ്സിന്റെ നിയമങ്ങളെക്കുറിച്ചും ശ്ലോകങ്ങളെക്കുറിച്ചുള്ള രസകരമായ വിവരങ്ങളും അദ്ദേഹം വിശദീകരിക്കും.
ഈ സാഹിത്യരൂപം പരിചയമില്ലാത്തവര്‍ക്ക് ഇതൊരു മികച്ച പഠനാനുഭവമായിരിക്കും. അക്ഷരശ്ലോകം ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന മണിക്കൂറുകളുമായിരിക്കും ഇത്. എല്ലാ സാഹിത്യ കൂട്ടായ്മകളിലെ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
Next Story