- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
രമേശ് ചെന്നിത്തലയ്ക്ക് 'കര്‍മ്മശ്രേഷ്ഠ', ബാബു സ്റ്റീഫന്‍ 'കര്‍മ്മശ്രീ' കെ.പി.വിജയന് സേവനശ്രീ - ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാര ദാനം ഹൂസ്റ്റണില്‍ മെയ് 24 നു
ഹൂസ്റ്റണ്‍: മെയ് 24 നു ഹൂസ്റ്റണില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തപെടുന്ന പുരസ്‌കാര രാവില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ക്കും സംഘടനകള്‍ക്കും അംഗീകാരവും പുരസ്‌കാരവും നല്‍കി ആദരിക്കും.
ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആഭിമുഖ്യത്തില്‍ മെയ് 24 നു ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 11 വരെ നീളുന്ന ഇന്ത്യ ഫെസ്റ്റില്‍ വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്
GSH EVENT Center ല്‍ നടത്തുന്ന പരിപാടികളില്‍ 'കര്‍മ്മശ്രേഷ്ഠ' പുരസ്‌കാരം ഏറ്റു വാങ്ങാന്‍ ഹൂസ്റ്റനില്‍ എത്തിച്ചേരുന്ന മുന്‍ ആഭ്യന്തര മന്ത്രിയും ജനകീയ നേതാവുമായ രമേശ് ചെന്നിത്തല എംഎല്‍എ രാവിലെ 11 മണിക്ക് ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യും.
ലോക കേരളാസഭാംഗവും അമേരിക്കയിലെ പ്രമുഖ ബിസിനസ് സംരഭകനും സംഘടകനുമായ ഡോ ബാബു സ്റ്റീഫന്‍ കര്‍മ്മശ്രീ പുരസ്‌കാരം ഏറ്റ് വാങ്ങും.കേരളത്തില്‍ കെപിവി ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൂടി നൂറു കണക്കിന് കുടുംബങ്ങള്‍ക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാര്‍ട്ണറുമായ കെ.പി വിജയന് സേവനശ്രീ പുരസ്‌കാരം നല്‍കി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര് ഉടമകൂടിയാണ് വിജയന്‍.
തിരുവല്ല പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്തു മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഈപ്പന്‍ കുര്യനെയും ചടങ്ങില്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തു പ്രസിണ്ടായി ഇരുന്ന കാലയളവില്‍ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു 'സ്വരാജ്' അവാര്‍ഡ് കരസ്ഥമാക്കിയ വ്യക്തിയാണ് ഈപ്പന്‍ കുര്യന്‍. .
അമേരിക്കയിലെ നഴ്‌സിംഗ് രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സുജ തോമസ്, ഡോ. തങ്കം അരവിന്ദ് എന്നിവര്‍ക്കും വിവിധ നിലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിചു കൊണ്ടിരിക്കുന്ന ഡോ.ഷിബു ശാമുവേല്‍, സുകേഷ് ഗോവിന്ദന്‍, ഡോ.മാത്യു വൈരമണ്‍ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങും.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ( ഡബ്ലിയുസി) ഫൊക്കാന, ഫോമാ, നഴ്‌സിംഗ് അസ്സോസിയേഷനുകളായ നൈന, ഐയ്ന എന്നീ സംഘടനകളെയും ചടങ്ങില്‍ ആദരിക്കും. സംഘടനകള്‍ക്കു വേണ്ടി തോമസ് മൊട്ടക്കല്‍, സജിമോന്‍ ആന്റണി, ബേബി മണക്കുന്നേല്‍, താര സാജന്‍, ബിജു ഇട്ടന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങും.
അമേരിക്കയിലെ സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സ്റ്റാന്‍ലി ജോര്‍ജ്, ബ്ലെസ്സണ്‍ മണ്ണില്‍ എന്നിവരെയും ചന്ദഗില്‍ ആദരിക്കും.വൈകുന്നേരം 3 മുതല്‍ 5 വരെ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ 'മെയ് ക്വീന്‍ ബ്യൂട്ടി പേജെന്റ് സൗന്ദര്യ മത്സരം നടക്കും. അവാര്‍ഡ് ദാന ചടങ്ങിന് ശേഷം അമേരിക്കയില്‍ എങ്ങും തരംഗമായി മാറി കൊണ്ടിരിക്കുന്ന 'ഷാന്‍ റഹ്‌മാന്‍ ഷോ' അരങ്ങേറും.
ടെക്‌സസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കും.പ്രവാസി സംബന്ധിയായ ചര്‍ച്ചകള്‍, സെമിനാറുകള്‍, ബിസിനസ് നെറ്വര്‍ക്കിങ് എക്‌സിബിഷന്‍സ്, ആരോഗ്യ സെമിനാറുകള്‍ തുടങ്ങി നയന മനോഹര കാഴ്ചകള്‍ ഒരുക്കി സാംബ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ് ഫാഷന്‍ ഷോ, ബ്യൂട്ടി പേജന്റ് സൗന്ദര്യ മത്സരം, പുരസ്‌കാര രാവ് തുടങ്ങി മുഴുദിന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റ് മുഖ്യ സംഘാടകരായ ജെയിംസ് കൂടല്‍, ജിജു കുളങ്ങര, തോമസ് സ്റ്റീഫന്‍, ബിനോയ് ജോണ്‍, ജീമോന്‍ റാന്നി, ഷിബി റോയ്, സഖറിയാ കോശി, ജിന്‍സ് മാത്യു , ഫാന്‍സിമോള്‍ പള്ളത്തുമഠം, ലക്ഷ്മി പീറ്റര്‍,
റെയ്ന റോക്ക്, ഫിലിപ്പ് പതാലില്‍, ജോജി ജോസഫ്, വാവച്ചന്‍ മത്തായി, ബിജു ചാലക്കല്‍ എന്നിവര്‍ അറിയിച്ചു.