- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഡാളസ് കേരളാ അസോസിയേഷന് 'കേരള പിറവി ദിനാഘോഷം' അവിസ്മരണീയമായി
ഡാളസ് : ഡാളസ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപത്തെട്ടാമത് കേരള പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത് ഡാളസ് ഫോര്‍ത്തവര്‍ത്ത മെട്രോപ്ലെക്സില്‍ നിന്നും എത്തിച്ചേര്‍ന്ന മലയാളി കലാസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി .
2024 നവംബര്‍ 16 ശനിയാഴ്ച 'കേരളീയം' എന്നപേരില്‍ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ജൂബിലി ഹാളില്‍ സംഘടിപ്പിച്ച കേരളീയം ചടങ്ങില്‍ പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു .ക്ര ത്യം ആറുമണിക്ക് അമേരിക്കന്‍ ദേശീയ ഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍ ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും സ്വാഗതം ചെയുകയും ചെയ്തു . തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, കേരളനടനം,കോല്‍ക്കളി തെയ്യം തുടങ്ങിയ കേരളത്തനിമയാര്‍ന്ന തകര്‍പ്പന്‍ കലാപരിപാടികള്‍ പങ്കെടുത്ത എല്ലാവരുടെയും കാതിനും മനസ്സിനും കുളിര്‍മയേകുന്നതായിരുന്നു
ഇന്‍സ്ട്രുമെന്റല്‍ ലൈവ് മ്യൂസിക് (നൊസ്റ്റാള്‍ജിക് മലയാളം മൂവി പശ്ചാത്തല മെഡ്ലി,
ചെറിയ ബാന്‍ഡ്, നിഹാര, നൂപുര, മെക്നാക്ഷി, കാര്‍ സിദ്ധാര്‍ത്ഥ് , അഭിജിത്ത്),ലളിത ഗാനം - മീനാക്ഷി,തിരുവാതിര - നാട്യം ടീം, മാര്‍ഗം കാളി - ക്രൈസ്റ്റ് ദി കിംഗ് മാര്‍ഗം കാളി ടീം ഓഫ് ഡാളസ്
ഭരതനാട്യം- തപസ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്,(നൃത്തസംവിധാനം ദിയുയ സനല്‍), കോല് കളി - ക്രൈസ്റ്റ് ദി കിംഗ് കോള്‍ കലി ടീം ഓഫ് ഡാളസ്, ഒപ്പന-ഡാളസ് മൊഞ്ചത്തിമാര്, നാടോടിനൃത്തം - ഇന്ദുവിന്റെ ടീം, കുച്ചുപ്പുടി - ശ്രീജയുടെ ടീം,തല ലയം - ബാലു & ടീം, നാടോടിനൃത്തം (കൊറിയോഗ്രാഫ് ചെയ്തത് ആല്‍ഫി മാളികലും ഏകോപിപ്പിച്ചതുമാണ്) ഷൈനി ഫിലിപ്പ്, മോഹിനി ആട്ടം - തപസ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്, മോണോ ആക്ട് - സുബി ഫിലിപ്പ്, സെമി ക്ലാസിക്കല്‍ ഡാന്‍സ് - നര്‍ത്തന ഡാന്‍സ് ഡാളസ്(ഹന്ന), നാടന്‍ പാട്ട് - ഡാളസ് മച്ചന്മാര്, മാപ്പിളപ്പാട്ട്, സെമി ക്ലാസിക്കല്‍ ഡാന്‍സ് - സംസ്കൃതി അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് എന്നിവര്‍ അവതരിപ്പിച്ച ഓരോ പരിപാടികളും ഒന്നിനോടൊന്നു മികച്ചതായിരുന്നു
പ്രോഗ്രാം കോര്‍ഡിനേറ്ററും ആര്‍ട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് സെക്രട്ടറി മന്‍ജിത് കൈനിക്കര എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.അനിയന് ഡാളസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഷിജു എബ്രഹാം, ദീപക് മടത്തില്‍, വിനോദ് ജോര്‍ജ് ,സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയില്‍, അഗസ്റ്റിന് ,ബേബി കൊടുവത്ത്, അനശ്വര്‍ മാംമ്പിള്ളി,സബ് മാത്യു ,ഫ്രാന്‍സിസ് തോട്ടത്തില്‍ ,ദീപു രവീന്ദ്രന് ,നിഷ മാത്യു ,രാജന് ചിറ്റാര്‍ ,ഹരിദാസ് തങ്കപ്പന് , ഫ്രാന്‍സിസ് ആംബ്രോസ് ഡിംപിള്‍ ജോസഫ്,സിജു വി ജോര്‍ജ് എന്നിവരാണ് കേരളീയം വന്‍ വിജയമാകുന്നതിനു പ്രവര്‍ത്തിച്ചത്.