- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ സമ്മേളനം ന്യൂജേഴ്സിയില്‍ - 2025 ഓഗസ്റ്റ് 17 മുതല്‍ 19 വരെ
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജത ജൂബിലി കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ എംജിഎം ഇന്റര്‍നാഷണലില്‍ 2025 ആഗസ്റ്റ് 17, 18, 19, തീയതികളില്‍ അരങ്ങേറുകയാണ്. പ്രസിഡന്റ് ഡോ. നിഷാ പിള്ള, സെക്രട്ടറി മധു ചെറേടത്ത്, ട്രഷറര്‍ രഘുവരന്‍ നായര്‍ എന്നിവരോടൊപ്പം കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സുനില്‍ പൈംഗോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ ഒരു സംഘം ഈ 'വിരാട് 25' എന്ന കണ്‍വന്‍ഷന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നത്തിലാണ്.
ഓഗസ്റ്റ് 17-ന് ആരംഭിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമം താലപ്പൊലിയും പഞ്ചവാദ്യവും മുത്തുക്കുടകളും പൂരപ്പറമ്പിന്റെ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഘോഷയാത്രയോടെയാണ്. വന്ദ്യനീയരായ സന്ന്യാസി വര്യന്മാര്‍, ഹൈന്ദവ മതപണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ/സാഹിത്യ രംഗത്തെ പ്രമുഖര്‍, കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാര്‍. എന്നിവരുടെ ഒരു വലിയ സംഘംതന്നെ പങ്കെടുക്കുന്നു.
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണം തയ്യാറാക്കുന്നത് പാചകരംഗത്തെ മുടിചൂടിമന്നനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് എന്ന സവിശേഷത കൂടിയുണ്ട്.
18-ന് രാവിലെ നടക്കുന്ന സര്‍വൈശ്വര്യ പൂജ ഈ സംഗമത്തിലെ പുതുമ നിറഞ്ഞ അനുഭവമായിരിക്കും പങ്കെടുക്കുന്നവര്‍ക്ക് കൈവരുന്നത്.സുപ്രസിദ്ധരായ ''അഗം ബാന്‍ഡ്'' അവതരിപ്പിക്കുന്ന ഗാന മേള, ''മൃദുമല്‍ഹാര്‍'' എന്ന പേരില്‍ സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍, മധുശ്രീ നാരായണ്‍ എന്നിവരുടെ സംഗീത സദസ്സ്, ന്യൂയോര്‍ക്ക് ടീം അവതരിപ്പിക്കുന്ന ''സമഷ്ടി'' എന്ന സംഗീത-നൃത്ത നാടകം, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന വിവിധ ക്ഷേത്ര കലകള്‍, പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, നൃത്ത-നൃത്യങ്ങള്‍, അമേരിക്കയിലുള്ള കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന വിവിധ പരിപാടികള്‍ ഇവയൊക്കെ കണ്‍വന്‍ഷന് സവിശേഷത നല്‍കുന്നു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍