19 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷംമോഹന്‍ലാലും സംഘവും വീണ്ടും അമേരിക്കയില്‍ എത്തി.ഏപ്രില്‍ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON,Smart Financial Centre, Sugar Land, TX -ല്‍ അരങ്ങേറുന്ന ''കിലുക്കം 25'' എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്‌കാരിക തനിമ പകരുന്നഓര്‍മ്മകളുടെ പുനരാവിഷ്‌കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളമലയാളികള്‍ക്ക്, സ്വന്തം ഭാഷയുമായും സംസ്‌കാരവുമായി ഓര്‍മ്മ പുതുക്കുവാനുളളഅപൂര്‍വ അവസരമായി ഇത് മാറുമെന്ന് ഉറപ്പാണ്.

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന''കിലുക്കം 25'' , വിന്‍സര്‍ ഹോം ലെന്‍ഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിന്‍സര്‍ എന്റര്‍ടെയിന്‍മെന്റാണ് പരിപാടിയുടെ മാനേജ്‌മെന്റ്.

കിലുക്കം 25 - മോഹന്‍ലാല്‍ ലൈവ് സ്റ്റേജ് ഷോ''-യില്‍ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസനടന്‍ മോഹന്‍ലാലിനൊപ്പം മനോജ് കെ. ജയന്‍, സ്റ്റീഫന്‍ ദേവസി, ജ്യോത്സ്‌ന, ഭാമ, നോബി, കുട്ടി അഖില്‍, അപര്‍ണ മള്‍ബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ്എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവംഎന്നിവ ഒരുമിച്ചു ചേര്‍ന്ന ഒരു ഗ്രാന്‍ഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈപരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസി, മനോജ് കെ. ജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖകലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രില്‍ 17-വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികള്‍ക്ക് ഒരിക്കലുംമറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകര്‍അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാര്‍ട്ട്ഫിനാന്‍ഷ്യല്‍ സെന്ററില്‍ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകര്‍ പങ്കെടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. കുടുംബങ്ങള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, സമൂഹനേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാര്‍ന്ന പ്രേക്ഷകസമൂഹം ഈപരിപാടിയുടെ പ്രത്യേകതയായിരിക്കും.

മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക അഭിമാനവും ആഘോഷിക്കുന്ന ഈമഹത്തായ പരിപാടി, അമേരിക്കയിലെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്തഅനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇനിയും നിങ്ങളുടെ സീറ്റ് ഉറപ്പാക്കുവാന്‍ :

ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889

ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800

തോമസ് പണിക്കര്‍ (ട്രഷറര്‍) - (832) 539-3843 മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499

ഡോ. സക്കറിയ തോമസ് (ഷൈജു) - (832) 643-9942 (ജനറല്‍ കണ്‍വീനര്‍)