ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: സെയിന്റ് മേരീസ് പെയര്‍ലാന്‍ഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വന്‍ വിജയമായി. ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേല്‍നോട്ടത്തില്‍ പള്ളിയങ്കണത്തില്‍ ഞായറാഴ്ച രാവിലെ 10.30 ന് തുടങ്ങിയ രക്തദാനം ഉച്ചകഴിഞ്ഞു മൂന്നുമണിവരെ തുടര്‍ന്നു. സ്ത്രീകളും യുവജനങ്ങളും അടക്കം നിരവധി ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. രക്തദാതാക്കള്‍ക്കും വോളന്റിയേഴ്സിനും വേണ്ടി ലേഡീസ് ഫോറം അംഗങ്ങള്‍ തത്സമയം ഭക്ഷണം ഉണ്ടാക്കി വിതരണവും ചെയ്തു.

പരിപാടികള്‍ക്ക് ഫാ.ബിനീഷ്, ലേഡീസ് ഫോറം പ്രസിഡന്റ് സിഞ്ചു ജേക്കബ്, വൈസ് പ്രസിഡന്റ് മഞ്ജു സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിന്‍സി അജി, ജെന്‍സി പോള്‍ , സ്മിതാ മോന്‍സി, സിജി ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐപിസിഎന്‍എ സെക്രട്ടറി മോട്ടി മാത്യു അറിയിച്ചതാണിത്.