- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് സമ്മേളനം അവിസ്മരണീയമായി
കോരസണ്‍/ ഉമ സജി
ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള അക്ഷരനഗരിയില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച ലാന സാഹിത്യോത്സവം കേരളസെന്ററില്‍ പര്യവസാനിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ സാഹിത്യകാരന്മാരുടെ സമ്മേളനത്തിനു എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാര്‍ അതിഥിയായെത്തി. അമേരിക്കയിലെ എഴുത്തുകൂട്ടത്തില്‍നിന്നും ഓര്‍മ്മകളിലേക്കുമാറഞ്ഞ എം. എസ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരുടെ സ്മരണാഞ്ജലി മീനു എലിസബത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
തുടര്‍ന്ന് കവിത/ലിംഗസമത്വം/വിവര്‍ത്തനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ കേരളത്തില്‍ നിന്ന് വെബ് കോണ്‍ഫറന്‍സ് വഴി സാഹിത്യകാരായ ആയ പ്രൊഫ. ഡോ. ജെ ദേവിക, ഡോ. നിഷി ലീല ജോര്‍ജ്ജ്, സ്റ്റാലിന എന്നിവര്‍ പങ്കെടുത്തു. ജയന്‍ കെ സി, ഡോണ മയൂര, സന്തോഷ് പാല എന്നിവര്‍ സംവാദം നിയന്ത്രിച്ചു.
എഴുത്തിന്റെയും വായനയുടെയും മേഖലയില്‍ ഉരുത്തിരിയുന്ന സ്വവര്‍ഗ്ഗ സൗഹൃദസംഘളെക്കുറിച്ചും, അവയുടെ പിന്‍ബലമില്ലാതെ എഴുത്തുകാരി മുഖ്യധാരയിലേക്ക് വരുമ്പോള്‍ നേരിടുന്ന കടമ്പകളെക്കുറിച്ചും ഡോ. ദേവിക സംസാരിച്ചു. പല എഴുത്തുകാരും അവരുടെ എഴുത്തുകളോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രതികരണങ്ങളില്‍ മനം നൊന്ത് എഴുത്ത് ഉപേക്ഷിച്ചതിനെയും ജീവിതം തന്നെ ഉപേക്ഷിച്ചതിനെയും കുറിച്ചു ഡോ. ദേവിക പറഞ്ഞു. എഴുത്തുകാര്‍ സ്വന്തം സ്വത്വം കണ്ടെത്തുന്നുന്നതിനുള്ള മാധ്യമമായി കവിതയെ അവലംബിയ്ക്കുന്നു. സ്ത്രീകള്‍ക്ക് എഴുത്തിനു സംവരണം നല്‍കണമെന്ന പ്രയോഗം സ്ത്രീകളോടുള്ള അപമാനമായിട്ടാണ് കാണേണ്ടത്. ഒരാള്‍ക്ക് ഇഷ്ടമല്ലാത്ത കൃതികളൊന്നും നല്ലതല്ല എന്ന വാദത്തോടും യോജിക്കുന്നില്ലെന്നും ഡോ. ദേവിക പറഞ്ഞു. തുടര്‍ന്നു നടന്ന ചോദ്യോത്തരവേളയില്‍ ബിന്ദു ടി. ജി, ഉമ സജി, സോയ നായര്‍, കെ. കെ ജോണസണ്‍, ഡോ. സുകുമാര്‍ കാനഡ, ത്രേ്യസ്യാമ്മ നാടവള്ളി, ജോസ് ചരിപ്പുറം, ഡോ. ദര്‍ശന മനയത്ത് എന്നിവര്‍ പങ്കെടുത്തു. രാജു തോമസ് നന്ദി പ്രകാശനം നടത്തി.
സമകാലീന മലയാള ചെറുകഥയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സാംസി കൊടുമണ്‍. അനില്‍ലാല്‍ ശ്രീനിവാസന്‍ എന്നിവര്‍ മോഡറേറ്റ് ചെയ്തു. ബിജോ ജോസ് ചെമ്മാന്ത്ര, നീന പനക്കല്‍ കെ വി പ്രവീണ്‍, നിര്‍മ്മല, മനോഹര്‍ തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കുളം, എം പി ഷീല, റഫീഖ് തറയില്‍, സിജു വി. ജോര്‍ജ്ജ്, ഷാജു ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജ്ജീവമായി. അമേരിക്കന്‍ മലയാള കഥകളുടെ അവലോകനത്തില്‍ 11 കഥകള്‍ അവലോകനം ചെയ്യപ്പെട്ടു;സാമുവേല്‍ യോഹന്നാന്‍ മോഡറേറ്റ് ചെയ്തു. രചനയില്‍ നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ - ഡോ. സുകുമാര്‍ കാനഡ, യാത്രയും സാഹിത്യവും - അനില്‍ലാല്‍ ശ്രീനിവാസന്‍, മള്‍ട്ടി മീഡിയയും പുതുകവിതാ സാധ്യതകളും - ഡോണ മയൂര, ഗോസ്റ്റ് എഴുത്ത് ആധികാരികത - ഷിബു പിള്ള, വിവര്‍ത്തനം - ഡോ . ദര്‍ശന മനയത്ത്, എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ - മാമ്മന്‍ മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജെ. മാത്യൂസും കെ. കെ ജോണ്‍സണും ചര്‍ച്ചകള്‍ നയിച്ചു.
പുതുകാല നോവലുകളിലെ സൗന്ദര്യ ശാസ്ത്രവും ഭാഷയും എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ രതീ ദേവി , നിര്‍മ്മല, കെ വി പ്രവീണ്‍, വേണുഗോപാലന്‍ കൊക്കോടന്‍, ഷിനോ കുര്യന്‍, ബാജി ഓടംവേലില്‍, മനോ ജേക്കബ്, ബിജോ ജോസ് ചെമ്മാന്ത്ര, സാംസി കൊടുമണ്‍, അബ്ദുല്‍ പുന്നിയൂര്‍കുളം എന്നിവര്‍ പങ്കെടുത്തു, എം പി ഷീല, ശങ്കര്‍ മന എന്നിവര്‍ നിയന്ത്രിച്ചു.
മാധ്യമ വിചാരം എന്ന ചര്‍ച്ചയില്‍ കോരസണ്‍ വര്‍ഗീസ് മോഡറേറ്റര്‍ ആയിരുന്നു. നവമാധ്യമ രീതിയിലെ രാഷ്ട്രീയ ശരികള്‍ എന്ന വിഷയത്തില്‍ ജോര്‍ജ്ജ് ജോസഫ്, സമാന്തര മാധ്യമങ്ങളിലെ ശരിയും തെറ്റും എന്ന വിഷയത്തില്‍ ജേക്കബ് റോയ്, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മധു കൊട്ടാരക്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഷിബു പിള്ള, രാജീവ് പഴുവില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജ്ജീവമായി.
കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജേക്കബ് ജോണ്‍ സ്വാഗതവും, ലാന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗവും നടത്തിയ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ഈ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെ പ്രാധാന്യവും ലോകരാജ്യങ്ങളെ ബന്ധിപ്പിയ്ക്കുന്നതിലും പുതിയ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ആവിര്‍ഭാവത്തിനും ഭാഷ വഹിച്ച പങ്കിനെക്കുറിച്ച് സന്തോഷ് കുമാര്‍ സംസാരിച്ചു.
മലയാളം കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ചെറിയ ഭാഷയല്ലെന്നും, ലോകമെമ്പാടും വേരുകളുള്ള ഒരു വലിയ ഭാഷയാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. പ്രവാസികള്‍ മലയാള ഭാഷയ്ക്ക് നല്കുന്ന പ്രാധാന്യത്തില്‍ സന്തോഷ് കുമാര്‍ അഭിനന്ദനം അറിയിച്ചു. ലാന സാഹിത്യസമ്മേളനം ഒരു മികച്ച സാഹിത്യ പ്രവര്‍ത്തനത്തിന്റെ പരിണിതഫമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ പോലും കാണാത്ത അത്ര എഴുത്തുകാരുടെ പങ്കാളിത്തം ലാന സാഹിത്യോത്സവത്തില്‍ കാണാന്‍ കഴിഞ്ഞതായും, സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പിയ്ക്കുന്നതിലും അമേരിയ്ക്കയുടെയും ക്യാനഡയുടെയും വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒത്തുകൂടി ലാനപോലെ ഒരു സാഹിത്യ സംഘടനയുടെ കുടക്കീഴില്‍ അണിനിരക്കുന്നത് മലയാളഭാഷയോടുള്ള ആദരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാലിനിയും (നിര്‍മ്മല തോമസ്), സന്തോഷ് പാലയും അവതാരകരായ പരിപാടിയില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മനോഹര്‍ തോമസ്, അഡിവൈസറി ബോര്‍ഡ് ചെയര്‍മാന്‍ അനിലാല്‍ ശ്രീനിവാസന്‍ , ലാന സെക്രട്ടറി സാമുവല്‍ യോഹന്നാന്‍, ലാന ട്രഷറര്‍ ഷിബു പിള്ള, കണ്‍വെന്‍ഷന്‍ ട്രഷറും മുന്‍ ലാന സെക്രട്ടറിയുമായ സാംസി കൊടുമണ്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ലാനയുടെ മുതിര്‍ന്ന 8 അംഗങ്ങളെ ആദരിയ്ക്കുന്ന ചടങ്ങും നടന്നു.എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, നീന പനയ്ക്കല്‍, സരോജ വര്‍ഗ്ഗീസ്, ഡോ. തോമസ് പാലയ്ക്കല്‍, ജോണ്‍ വേറ്റം, പീറ്റര്‍ നീണ്ടൂര്‍, സി എം സി, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ ലാനയുടെ ആദരവ് ഏറ്റുവാങ്ങി. മനോഹര്‍ തോമസ് തയ്യാറാക്കിയ 'ചെറിയാന്‍ കെ ചെറിയാന്റെ കവിതകള്‍', രതീദേവിയുടെ 'സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം', ഡോ. സുകുമാര്‍ കാനഡ' എഴുതിയ Kaila's Yates- Devine Expedition of A Life Time', സാംസി കൊടുമണ്‍ രചിച്ച 'The First Book of An Exotic ', ലിന്‍ഡ അലക്‌സാണ്ടര്‍ രചിച്ച 'The Girl Who Loved Thunderstorm' എന്നിവരുടെ പുസ്തക പ്രകാശനച്ചടങ്ങ് നടന്നു. കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാനും മുന്‍ ലാന സെക്രട്ടറിയുമായ ജെ മാത്യൂസ് നന്ദി പ്രകാശനം നടത്തി.
ദിവ്യ വാര്യരുടെ മോഹിനിയാട്ടവും, ഭരതകല തീയറ്റേഴ്‌സ്, കെഎല്‍ എസ് ഡാളസ്സിലെ പ്രതിഭകള്‍ അവതരിപ്പിച്ച 'സ്ഥലത്തെ പ്രധാന കല്യാണം' എന്ന ലഘുനാടകത്തോടെ മൂന്നു ദിവസത്തെ ഈ വര്‍ഷത്തെ ലാന സാഹിത്യോത്സവത്തിന് തിരശ്ശീലവീണു.