- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക(L.A.N.A.) യുടെ ഹ്യൂസ്റ്റന്‍ സമ്മേളനം ശ്രദ്ധേയമായി

എ.സി.ജോര്‍ജ്
ഹ്യൂസ്റ്റന്‍: ഡാളസില്‍ നിന്നെത്തിയ ലാനാ പ്രവര്‍ത്തകര്‍ക്ക് ഹ്യൂസ്റ്റനിലെ മിസോറിസിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റെസ്റ്റോറണ്ടു ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്സമുചിതമായ സ്വീകരണം നല്‍കി. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമ ജീവിതംനയിക്കുന്ന, ലാനയുടെ മുന്‍ ഭാരവാഹിയും, പ്രസിദ്ധ അമേരിക്കന്‍ മലയാളഭാഷാ സാഹിത്യകാരനുമായ ജോര്‍ജ് മണ്ണികരോട്ടിനെ, സന്ദര്‍ശിച്ച്ആ ദരമര്‍പ്പിക്കാന്‍ എത്തിയവരായിരുന്നു അവര്‍.
മുന്‍ ലാനാ പ്രസിഡന്റ്. ജോണ്‍ മാത്യു അധ്യക്ഷത വഹിച്ച യോഗംഇപ്പോഴത്തെ ലാനാ പ്രസിഡന്റ് സാമുവല്‍ യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു.എ.സി.ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി, സന്നിഹിതരായവരെപരിചയപ്പെടുത്തി. ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളം സൊസൈറ്റിപ്രവര്‍ത്തകരും, കേരള റൈറ്റേഴ്‌സ് ഫോറം, പ്രവര്‍ത്തകരും, മറ്റ് ഭാഷാസ്‌നേഹികളും യോഗത്തില്‍ പങ്കെടുത്തു.
ലാനാ പ്രസിഡന്റ് സാമുവല്‍ യോഹന്നാന്‍ ഉല്‍ഘാടന പ്രസംഗത്തില്‍ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനില്‍പ്പിനും ഉന്നതിക്കും വളര്‍ച്ചയ്ക്കുംലാനാ ചെയ്തുവരുന്ന പദ്ധതികളെയും സേവനങ്ങളെയും ഹ്രസ്വമായി വിവരിച്ചു.
ഉഷ നായര്‍, ടി.എന്‍.സാമുവല്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി. ഡോക്ടര്‍ജോസഫ് പൊന്നോലി സാഹിത്യകാരനായ ജോര്‍ജ് മണ്ണികരോട്ട് എഴുതിയവിവിധ സാഹിത്യകൃതികളെ പറ്റി, പ്രത്യേകിച്ച്, അമേരിക്കയിലെ ആധുനികമലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തെ ആധാരമാക്കി പ്രബന്ധംഅവതരിപ്പിച്ചു.
ഡാളസില്‍ നിന്നു എത്തിയ ബാജി ഓടംവേലി, ഷാജു ജോണ്‍ എന്നിവര്‍ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ (K.L.S.) പ്രവര്‍ത്തനങ്ങളെആസ്പദമാക്കി സംസാരിച്ചു. ജോര്‍ജ് പുത്തന്‍കുരിശ്, പൊന്നുപ്പിള്ള,തുടങ്ങിയവര്‍ മലയാളം സൊസൈറ്റിയിലെ പ്രതിമാസ യോഗങ്ങളിലേക്ക്സന്നിഹിതരായ എല്ലാ സാഹിത്യഭാഷാ സ്‌നേഹികളെയും സ്വാഗതംചെയ്തുകൊണ്ട് സംസാരിച്ചു. ഹൂസ്റ്റന്‍ വോയിസ് ടിവി പ്രതിനിധി സെന്നിഉമ്മന്‍, നൈനാന്‍ മാത്തുള്ള, സുരേന്ദ്രന്‍ നായര്‍, റോസി സാമുവല്‍,രാജേന്ദ്രന്‍ കൃഷ്ണദാസ്, അലക്‌സ് കുട്ടി ഡേവിഡ്, അലക്‌സാണ്ടര്‍ ജേക്കബ്,ജോസഫ് തച്ചാറ തുടങ്ങിയവര്‍ ഭാഷാ സാഹിത്യ ചര്‍ച്ചയില്‍ സജീവമായിപങ്കെടുക്കുകയും യോഗത്തിനു ആശംസ അര്‍പ്പിച്ചു. സംസാരിക്കുകയും ചെയ്തു.ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, എന്നിവര്‍ സമീപകാലത്ത് രചിച്ച കൃതികള്‍ലാന- KLS ലൈബ്രറികളിലേക്കായി ഭാരവാഹികളായ സാമുവല്‍ യോഹന്നാന്‍,ബാജി ഓടംവേലി എന്നിവരെ യഥാക്രമം ഏല്‍പ്പിക്കുകയുണ്ടായി. ഷാജു ജോണ്‍നടത്തിയ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.


