- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം
ജീമോന്‍ റാന്നി
ലീഗ് സിറ്റി (ടെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വിന്റര്‍ ബെല്‍സ് 2024നോട് അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയില്‍ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നു. ഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നല്‍കി വിളമ്പിയത്. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷ്യ മേളക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരള തനിമയില്‍ കുറെയേറെ തട്ടുകടകള്‍ നിര്‍മ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിധരണം ചെയ്തത്.
ഡിസംബര്‍ 27 ന് വെബ്സ്റ്റര്‍ ഹെറിറ്റേജ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട വിന്റര്‍ ബെല്‍സ് 2024-ല്‍ ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരന്‍മാരെ കോര്‍ത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതോടൊപ്പം രശ്മി നായരുടേയും റീവാ വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടി. അതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റര്‍ബെല്‍സിനു മാറ്റുകൂട്ടി.
പതിവുപോലെ സ്‌ളേയില്‍ എത്തിയ സാന്തക്‌ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണര്‍ത്തി. ഇതിനെല്ലാം പുറമെ അമേരിക്കന്‍ സ്വദേശികള്‍ക്കടക്കം കൗതുകമുണര്‍ത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തില്‍പരം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.
മലയാള മണ്ണിന്റെ ഓര്‍മയും ഗൃഹാത്വവും ഉണര്‍ത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. കുടുംമ്പങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളര്‍പ്പിച്ച റെവ. ഫാദര്‍ ഡായ് കുന്നത്ത് പറഞ്ഞു.
പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
പ്രസിഡന്റ്-ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് - ലിഷ ടെല്‍സണ്‍,വൈസ് പ്രസിഡന്റ്- സോജന്‍ ജോര്‍ജ്, സെക്രട്ടറി - ഡോ.രാജ്കുമാര്‍ മേനോന്‍, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യന്‍, ട്രെഷറര്‍-രാജന്‍കുഞ്ഞ് ഗീവര്‍ഗ്ഗീസ്, ജോയിന്റ് ട്രെഷറര്‍ - മാത്യു പോള്‍. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.