- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
മാഗ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബര്‍ 27ശനിയാഴ്ച
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. തദവസരത്തില്‍ മലയാളികളായ മേയര്‍മാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോള്‍ഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും. വിവിധ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും രുചികരമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
ഡിസംബര്‍ 13ന് നടന്ന തെരഞ്ഞെടുപ്പില്‍ റോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡ് മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഡിസംബര്‍ 27 നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനോടൊപ്പം വിനോദ് ചെറിയാന്‍, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഷിനു എബ്രഹാം, സുബിന്‍ ബാലകൃഷ്ണന്‍, ജിന്‍സ് മാത്യു, സുനില്‍ തങ്കപ്പന്‍, സാജന്‍ ജോണ്‍, ജീവന്‍ സൈമണ്‍, അമ്പിളി ആന്റണി, ബെനിജ ചെറു, മിഖായേല്‍ ജോയ്, ബിജു ശിവന്‍, ഡെന്നിസ് മാത്യു എന്നിവരും പുതിയ ഭരണസമിതിയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ട്രസ്റ്റീ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ലാരമ്മ മാത്യുവും സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുക്കും. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജിമ്മി കുന്നശ്ശേരി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ചരിത്രത്തിലെ ഏറ്റവും മികച്ച മാഗ് തെരഞ്ഞെടുപ്പിനാണ് ഹൂസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്. കുറ്റമറ്റ രീതിയില്‍, സാങ്കേതികമികവോടെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളത് നിലവിലുള്ള ബോര്‍ഡിനെ സംബന്ധിച്ച് വലിയ നേട്ടമായി. ഇലക്ഷന്‍ കമ്മീഷന്റെ മികവുറ്റ പ്രവര്‍ത്തനവും ശ്ലാഘനീയമാണ്.
ജോസ് കെ ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമൂഹ്യ സാംസ്‌കാരിക പ്രതിബദ്ധതയോടെയുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് പ്രശംസനീയമായ പ്രവര്‍ത്തനങ്ങളുടെ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്.ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തോടുകൂടി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദിയാവും.




